Skip to main content

ഓണക്കാലം

onakkurippu30

Entry No :030

Sudhish Radhakrishnan [UST Global]

 

ഓണം...

ആ അനുഭവത്തിന് കാലം വരുത്തിയ തേയ്മാനം പാതി മനസ്സോടെ അംഗീകരിക്കേണ്ടി വന്നാലും അവ ഉയർത്തുന്ന ആവേശത്തിനും ആരവങ്ങൾക്കും സുഹൃത്ത് സംഗമങ്ങൾക്കും കൂട്ടായ്മകൾക്കും ലവലേശം കോട്ടം തട്ടിയിട്ടില്ല എന്നതാണ് സന്തോഷം...

ഓണക്കാലം ആഘോഷ പരമ്പരയാണ്...

ഓഫീസിൽ നിന്നാണ് തുടക്കം...

പൂക്കൾ മേടിക്കാൻ ചാല മാർക്കറ്റിൽ ചെന്ന് ഉത്സാഹക്കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലപേശൽ...

പറ, നെല്ല്, അവൽ, മലർ, ശർക്കര, പഴം...ലിസ്റ്റ് പ്രകാരമുള്ള ഷോപ്പിംഗ് ...

ഉറക്കമില്ലാത്ത "ആഘോഷ"ത്തലേന്നു രാത്രി...

കഴക്കൂട്ടത്ത് വീട് എടുത്തു താമസിക്കുന്നവരുടെ പറമ്പിലെ തെങ്ങിൽ നിന്നും പൂക്കുല... കുരുത്തോല...കരിക്ക്...

ഏതെങ്കിലും പറമ്പിൽ "വാഴയിൽ കയറ്റം" മത്സരം...വാഴക്കുല...വാഴയില...വാഴത്തട...

ആൽബർട് അങ്കിളിന്റെ മാവേലി...

"സപ്പോർട്ട് ഫങ്ഷൻസ്" എന്ന കൂട്ടായ്മ....

ഞങ്ങളുടെ ഊഷ്മള സൌഹൃദത്തിന്റെ ഏറ്റവും ഉദാത്ത അടയാളമായ, പൂക്കളുടെ വർണ്ണവസന്തം വിളിച്ചോതുന്ന പൂക്കളം....

ആർപ്പുവിളികൾ... ചെണ്ടമേളം...

ഓണസദ്യ... വടംവലി...

"വെള്ളംകുടി" മത്സരങ്ങൾ... "വാൾ" പയറ്റുകൾ...

തിരുവനന്തപുരത്തെ ഓണക്കാഴ്ചകൾ.. വാരാഘോഷങ്ങൾ...

കലാപരിപാടികൾ.. ഘോഷയാത്രകൾ...

ആശംസകളിലും ആഘോഷങ്ങളിലും മനം നിറഞ്ഞു അവധിക്കാലം ആഘോഷിക്കുന്നതിനായി എല്ലാവരും നാട്ടിലേക്ക്...

തിങ്ങി നിറഞ്ഞ കൊച്ചുവേളി - ബാംഗ്ലൂർ ട്രെയിനിലെ ചിപ്സ് വിതരണം... ഓണപ്പാട്ടുകൾ... ഓണവിശേഷങ്ങൾ...

നാട്ടിലെ ഓണക്കാലം...

ഗതകാല സ്മരണകൾ പുതുക്കുന്ന വെയിലും നിലാവും പൂക്കളും പ്രകൃതിയും..

മാറുന്ന കാലത്തെ മാറാത്ത ഓണത്തിന്റെ ഹൃദയത്തുടിപ്പുകൾ…

കാലചക്രം നമ്മിൽ നിന്നും അകറ്റുന്ന ഓണാനുഭവങ്ങൾ വീണ്ടും ആവാഹിച്ച്‌ പഴമയുടെ പ്രൗഡിയും പുതുമയുടെ സൌന്ദര്യവും ചാലിച്ച് ഒരു ആഘോഷം...

ചരിത്ര പ്രസിദ്ധമായ തൃപ്പുണിത്തുറ അത്തച്ചമയം... തൃക്കാക്കര ഉത്സവം... പഞ്ചാരിമേളം.... ആനപ്പൂരങ്ങൾ...

ഇതിനിടയിൽ ആറന്മുള വള്ളസദ്യയും... ആറന്മുള ഉണ്ണിയേട്ടൻ, സുഹൃത്തുക്കൾ...

കഴിഞ്ഞ വർഷം കൈനകരിയിൽ "ചമ്പക്കുളം ചുണ്ടന്റെ" ഒപ്പമുള്ള മത്സരാവേശ നിമിഷങ്ങൾ...

തൊമ്മിച്ചായൻ...കൈനകരിയിലെ സുഹൃത്തുക്കൾ...

ചാണകം മെഴുകി തുമ്പയും തുളസിയും മുക്കുറ്റിയും തൊടിയിലെ പൂക്കളും ഒക്കെ വട്ടത്തിൽ ഇട്ട് വീട്ടിലെ പൂക്കളം...

ഗ്രാമോത്സവങ്ങൾ... സൗഹൃദ കൂട്ടായ്മകൾ...

ഉത്രാടപ്പാച്ചിൽ…

ഓണത്തപ്പനെ വരവേൽക്കൽ... അട നേദിക്കൽ.. ഓണം കൊള്ളൽ... ഓണക്കൂവൽ…

ഓട്ടുരുളിയിൽ പിഴിഞ്ഞ് പായസം... സദ്യവട്ടം...

കായ വറുത്തുപ്പേരി, ഇഞ്ചിക്കറി, കാളൻ, അവിയൽ, മോരൊഴിച്ചുക്കൂട്ടാൻ...

സുഹൃത് സംഗമങ്ങൾ....

യാത്രകൾ.. തൃശൂരിലെ പുലികൾ... കുമ്മാട്ടി...

വള്ളുവനാട്ടിലെ പോത്തുപ്പൂട്ടു മത്സരങ്ങൾ...

വൈകിട്ടത്തെ ഓണപരിപാടികൾ….

അങ്ങനെ ഓർമ്മിക്കാൻ ഒട്ടേറെ നിമിഷങ്ങൾ നൽകി ഓരോ ഓണക്കാലവും അവസാനിക്കുന്നു...

ഇനി കാത്തിരിപ്പാണ്...

പൂമരം പൂത്ത വഴികളിലൂടെ വീണ്ടും എത്തുന്ന ഓണക്കാലത്തിനായി...

മണ്ണും പ്രകൃതിയും ആചാരങ്ങളും സംസ്കാരവുമെല്ലാം സമ്മേളിക്കുന്ന ആ പുലരികൾക്കായി....