Akhila A R
Park Centre
പ്രത്യാശ
മറുനാട്ടില്‍ പിറവിയെടുത്തൊരു മഹാമാരിയാല്‍
ചൂടു ചുള്ളമേല്‍ മൃതദേഹങ്ങള്‍ വാരിയെറിയുന്നു നാം
എന്തിനീ ക്രൂരത മാംസപിണ്ഡത്തോടും
നാളെ നാമെയും ഇതിനാല്‍ നെരിപ്പോടാക്കിടും
ഓരോരോ ജീവനാംശത്തെയും കാര്‍ന്നു തിന്നും കവര്‍ന്നും
മനുഷ്യരില്‍ ജീവന്‍റെ പകുതിനാള്‍ വഴിയേ
ഉറ്റവരെയും ഉടയവരെയും ഇല്ലാതാക്കിയ മഹാവിപത്തേ
നിന്നോളം വരില്ല മറ്റൊരു വിപത്തും
നാടിന് നാശം വിതച്ച നിന്‍ ചെറുകണികകള്‍
അണുതെല്ലുവിടാതെ സ്പര്‍ശിച്ചു മാനവ കരങ്ങളില്‍
ചെറുതെന്നോ വലുതെന്നോ വേര്‍തിരിവില്ലാതെ
പ്രപഞ്ചത്തിലാകെ പടര്‍ന്നു പന്തലിച്ചുപോയി
പൊരുതുവാന്‍ കല്‍പ്പിച്ചൊരു കൂട്ടര്‍ വന്നു
മുന്നിലേക്കിറങ്ങി വൈറസ്സിന്‍ ചങ്ങല പൊട്ടിച്ചെറിയുവാന്‍
കരുതലും കാവലും നല്‍കിയവര്‍ മാനവ രക്ഷയ്ക്കായി
പാറിനടന്നു പല പല ദിക്കുകളിലായി
വാക്ചാതുര്യത്താല്‍ പ്രവര്‍ത്തിയാലവര്‍ നമ്മെ
അകലം പാലിക്കുവാന്‍ അനുനയം കാട്ടുവാന്‍
മുഖാവരണമണിഞ്ഞു നടക്കാന്‍ പ്രേരിപ്പിച്ചു
അതുമെല്ലെ ശീലമായി ജീവിത ശൈലിയായി
പലതരം ഭീതിയാല്‍ പിന്മാറി ഒരു കൂട്ടര്‍
ഒന്നിനേയും വകവെച്ചീടില്ലീ അവസ്ഥയില്‍
മരണം പടിവാതുക്കല്‍ കാത്തു നില്‍പ്പുണ്ടെന്നറിയാതെ
പോര്‍വിളികളുയര്‍ത്തി തമ്മില്‍ പരസ്പരം
കൂട്ടമായി വന്നവര്‍ ഓട്ടപ്രദക്ഷിണം
വീട്ടിലായി കൂട്ടിലടച്ചൊരു കിളിയെന്നപോല്‍
പതിനാലു ദിനങ്ങള്‍ കഴിഞ്ഞിട്ടും നമ്മുടെ
പതിനാലു സംവല്‍ത്സങ്ങള്‍ കഴിഞ്ഞെന്നപോല്‍ തോന്നി
മുന്നോട്ടുപോകുമോരോ വഴിത്താരയില്‍
പ്രതീക്ഷതന്‍ പൂമഴ പെയ്തിരുന്നു
നേരിടാന്‍ ചങ്കൂറ്റ മുണ്ടെന്ന തോന്നലാല്‍
പ്രതിരോധ മരുന്നിന്‍റെ ആഗമനമായി
രണ്ടാം തരംഗവും മൂന്നാം തരംഗവും
ആകസ്മികമായി കടന്നു വന്നീടുകില്‍
പുതിയ വകഭേതത്തിന്‍ ഓമനപ്പേരുകള്‍
ചൊല്ലിപ്പടിപ്പതു പുതിമയായി മാറി
തോല്‍ക്കുവാന്‍ മനസില്ലാ പ്രാണന്‍ പിടയുമ്പോള്‍
നോക്കാന്‍ പരക്കെയാ മാലാഖ കാവലായ്
ഒറ്റയ്ക്ക് പോരാടും മനിതനീ ഭൂവിയില്‍
ഒരുമയാല്‍ നേരിടും കൊറോണ നാശത്തിനെ
ഇനിയൊരു വിപത്തിലെക്കിറങ്ങാതിരിക്കാം
മുന്നോട്ട് സുരക്ഷാ പ്രയാണം തുടങ്ങാം
കാലമേ നീ കാത്തു വയ്ക്കുമീ നല്ലൊരു നാളെക്കായ്
ഒത്തൊരുമിച്ചീ ജന്മത്തില്‍ നമുക്ക് പ്രത്യാശിക്കാം.