Shinoj V G
Irings Technologies LLP
ഡിസംബർ 28
2019 ഡിസംബർ 28,അന്നായിരുന്നു ആ കൂടിച്ചേരൽ. നീണ്ട 25 വർഷങ്ങൾ, 1994 ബാച്ച് 10 ക്ലാസ്സ്കാരുടെ സിൽവർ ജൂബിലി .
എറണാകുളത്തെ വിസ്മയ ഫ്ലാറ്റിന്റെ പന്ത്രണ്ടാമത്തെ നിലയിൽ നിന്നും വയനാട്ടിലെ ചെറുകരയിലേയ്ക്ക് ഉള്ള ക്രിസ്തുമസ് അവധി യാത്ര, മറ്റുവർഷങ്ങളിൽ നിന്നും തികച്ചും വിഭിന്നമായിരുന്നു . പള്ളിക്കരയിലെ തന്റെ പഴയ കുട്ടുകാരെയും പഠിപ്പിച്ച ടീച്ചേഴ്സിനെയും കാണാൻ, സ്കൂൾ മുറ്റത്തെ വാകമരത്തണലിൽ ഇരിക്കാൻ , സർവോപരി ഒരു ഏകാന്ത യാത്ര നടത്താൻ അങ്ങനെ അങ്ങനെ ...
സിൽവർ ജൂബിലി ആഘോഷങ്ങൾ തുടങ്ങുന്നതിന് മുൻപായി ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ധാരാളം കഥകൾ വന്നു കൊണ്ടിരുന്നു. മാവിൽ എറിഞ്ഞ കല്ല് കൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ ഓട് പൊട്ടിച്ചതിന് സാറിന്റെ കയ്യിൽ നിന്നും അടി വാങ്ങിയ കഥകൾ മുതൽ പെൺകുട്ടികൾക്ക് കത്തു കൊടുത്തത് വരെ.
സാനുവിന്റെ കഥകൾക്കു ആരാധകർ കൂടുതലായിരുന്നു. എല്ലാ ദിവസവും തുടയ്ക്ക് അടി മേടിക്കുന്നതിനാൽ വേദനയറിയാതിരിക്കാൻ നോട്ട് ബുക്ക് മുണ്ടിനടിയിൽ തിരുകി വന്നിരുന്ന സാനുവിന്റെ കഥ മുതൽ നൂറിലേറെ പ്രേമലേഖനം ലഭിച്ച ദിവ്യയുടെ കഥകൾ വരെ. ജിനുവിൻറെ കഥകൾ മറ്റൊരുതരത്തിലുള്ളതായിരുന്നു , വീട്ടിലെ ഇരുമ്പൻ പുളി സ്ഥിരമായി പെൺകുട്ടികൾക്ക് നൽകി അവരുടെ ഇഷ്ടം നേടാൻ നോക്കിയ കഥകൾ.
ജിനുവും വിപിനും തമ്മിലുള്ള കഥകളായിരുന്നു ഒന്നു കേൾക്കേണ്ടത്, മുയൽ കച്ചവടം മുതൽ ഓറഞ്ച് കച്ചവടം വരെ.സൈക്കിൾ വാങ്ങാൻ എല്ലാ വിഷയത്തിനും പാസായി വരാനാണ് ജിനു വിനോട് വീട്ടുകാർ പറഞ്ഞത് ,എത്ര ശ്രമിച്ചിട്ടും പാസ്സാകാത്ത ജിനു ഒടുവിൽ ഓട് പൊളിച്ച് സ്റ്റാഫ് റൂമിൽ കയറി എല്ലാ വിഷയത്തിനും മാർക്ക് തിരുതേണ്ടീ വന്നു. ഈ കഥകൾ വിപിൻ കറക്റ്റ് ആയി ടീച്ചേഴ്സിനെ അറിയിച്ച് വഴി സൈക്കിളിന് പകരമായി ചൂരൽ കഷായം ആണ് കിട്ടിയത്. പൊൻ വണ്ടിനെ പിടിക്കാൻ തീപ്പെട്ടിയും ആയി സ്കൂളിൽ എത്തുന്നവരും ടീച്ചേഴ്സിന് അടി കിട്ടാതിരിക്കാൻ മാനിപുല്ലിൽ കെട്ട് ഇട്ടു ക്ലാസിൽ വരുന്നവരുടെ കഥകളാൽ സമ്പന്നമായിരുന്നു വാട്സ്ആപ്പ്
പേജുകൾ .
ചെറുകരയിൽ നിന്ന് പള്ളിക്കര പോകണമെങ്കിൽ കബനി നദി മുറിച്ചു കടക്കണം, അന്നത്തെ കാലത്ത് തോണിയിൽ ആണ് പുഴ കടന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നുത്. കബനി നദിയിൽ പല കടവുകൾ ഉണ്ടായിരുന്നു. മാടായി കടവ്, ഇഞ്ചി കടവ് ,കണ്ടൽ കടവ് അങ്ങനെ കടവുകൾ ധാരാളം . ചെറുകരയിൽ നിന്ന് മാടായി കടവ് കടന്ന് നമ്പ്യാർ തോട്ടത്തിലെ പുളിയും പെറുക്കി ആമ്പൽ കുളങ്ങളും കണ്ട് ആ വഴിയിലൂടെ സ്കൂളിലേക്കുള്ള യാത്ര, ഒരിക്കൽ കൂടി ഈ വഴിയിലൂടെ ഈ പടവുകളിലൂടെ സ്കൂളിലേക്ക് ഒരു ഏകാന്ത യാത്ര ,
ഈ വഴി ധാരാളം ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് . നക്സൽ ജോസഫ് ഇറക്കിയ ഹിറ്റ് ലിസ്റ്റിൽ പേരുകേട്ടവനും തിരുവിതാംകുർ നിന്നും കുടിയേറി വന്നവർക്ക് സ്ഥലം പാട്ടത്തിന് നൽകുകയും പാട്ടം നല്കാനാവതെ മലമ്പനി പിടിച്ചവരുടെ സ്ഥലം പിടിച്ചെടുക്കുകയും പാവപെട്ട ആദിവാസികൾക്ക് കൂലി നൽകാതെ പണി എടുപ്പിച്ചു മൂക്കറ്റം റാക്ക് കുടിച്ചു ഉല്ലസിചിരുന്ന തെളളി വക്കീൽ താമസിച്ചിരുന്ന
കണ്ടക്കടവ്, തെള്ളി വക്കീൽസഹായിയും നല്ല ഒരു വേട്ടക്കാരനും ഒടുവിൽ ഭ്രാന്ത് പിടിച്ചു മരിച്ച സിഡി നാണപ്പൻ പിന്നെ പേപ്പർ വിറ്റ് നടന്നിരുന്ന ഒറ്റക്കണ്ണൻ അചപ്പൻ, ചുമപ്പ് ഷർട്ട് മാത്രം ധരിച്ചിരുന്ന ദാസപ്പൻ ഇങ്ങനെ പേരുകേട്ട ആൾക്കാരുടെ വീടും കടന്നു സ്കൂൾ കുട്ടികൾക്കു ഉണ്ടപൊരി വിൽക്കുന്ന വർഗീസ് ചേട്ടന്റ ചായ കടയുടെ മുമ്പിലൂടെ ഒരിക്കൽ കൂടി എന്റെ വിദ്യ യാലയത്തിലേക്കു . എറണാകുളത്തുനിന്ന് ചെറുകരയിലേക്കു ഈ യാത്ര തന്നെ ക്രിസ്മസ് ആഘോഷം കഴിഞ്ഞുള്ള കൂടിച്ചേരലിൽ പങ്കെടുക്കാൻ ആയിരുന്നു . അങ്ങനെ മനസ്സിൽ കാത്തുസൂക്ഷിച്ച ദിനം . ഡിസംബർ 28.
വളരെ സംഭവബഹുലമായിരുന്നു കൂടിച്ചേരൽ. സനീഷ് തെങ്ങിൽ നിന്നും ചെത്തിഎടുത്ത കള്ളുമായി എത്തിയപ്പോൾ വിനീത് എത്തിയത് ട്രാക്ടറിലാ യിരുന്നു. ലണ്ടനിൽനിന്ന് നിമ്മിയും സൗദിയിൽനിന്ന് ബിന്ദു വിനുവും എത്തി. ദുബായിൽ നിന്നാണ് വിപിൻ എത്തിയത്. എല്ലാവരുടെയും പരിചയപ്പെടലും വിശേഷം പങ്കിടലും ഉദ്ഘാടന സമ്മേളനവും കഴിഞ്ഞ ശേഷം ടീച്ചർമാർ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ തുടങ്ങി. ബിരിയാണിയോടു കൂടി സമ്മേളനം അവസാനിച്ചു.
ശരിക്കുമുള്ള സമ്മേളനം ഉച്ചക്ക് ശേഷം ആയിരുന്നു. സംഗീതവും കഥപറയലും ആയി. സാജന്റെ ലൈൻ കളെ ക്കുറിച്ചുള്ള കഥകളായിരുന്നു ഫസ്റ്റ്. ലിസിയെ കെട്ടിച്ച് തരുമോ എന്ന് അപ്പനോട് വരെ ചോദിച്ചിരുന്നു പോലും. അങ്ങനെ ആറുപേരുടെ പുറകെ നടന്നിട്ടും ആരും കണ്ടഭാവം നടിച്ചില്ലത്രേ.
"ഇതൊക്കെ നേരത്തെ ഞങ്ങളോട് നേരിട്ട് ചോദിക്കണ്ടേ .നേരത്തെ എവിടെയാ പോയി കിടന്നത്"
ലിസിയുടെ മറുപടി. ഇതിനു ശേഷം
ദിവ്യയുടെ നൂറു കത്തുകൾ പുറത്തെടുത്തത്. എല്ലാത്തിന്റെയും കാര്യങ്ങൾ ഏകദേശം ഒരേ പോലെ ആയിരുന്നെങ്കിലും പേരോ അഡ്രസോ ഉണ്ടായിരുന്നില്ല . ഇന്നെങ്കിലും ആളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ദിവ്യ കത്തുമായി എത്തിയതെങ്കിലും ആളെ മനസ്സിലാക്കാനായി ആയി ഇനി ചിലപ്പോൾ അമ്പതാം വാർഷികം വരെ കാത്തിരിക്കണം എന്ന് തോന്നി.
അവസാനമായി ആയി സനീഷന്റെയും ജോയിയുടെയും ലുങ്കി ഡാൻസ്, പാട്ടിനോടൊപ്പമുള്ള താളം കൊട്ടൽ സോനുവിന്റെ വകയായിരുന്നു. ഇതിനിടയിൽ സമയം പൊയ്ക്കൊണ്ടിരുന്നു.
ഓരോരുത്തരായി യാത്രപറഞ്ഞു പിരിയും തോറും മൈക്കിലൂടെ ഉള്ള സംഗീതത്തിനനുസരിച്ച് ഡാൻസിന്റെ വേഗവും കൂടി കൂടി വന്നു .സമയം സായാഹ്നം. പെട്ടെന്നാണ് അത് സംഭവിച്ചത്.
നിന്ന നിൽപ്പിൽ നിന്നും വെട്ടിയിട്ട
വാഴ പോലെ സോനു നിലത്തേക്കു പതിച്ചു.
സംഗീതം നിലച്ചു. എല്ലാവരും കിട്ടിയവണ്ടിയിൽ ആശുപത്രിയിലേക്ക് .കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് പിന്നീട് ആയിരുന്നു. ഹൃദ് രോഗിയായിരുന്നു സോനുഎന്നും, തലേന്നു മുതൽ കൂടിച്ചേരലിന്റെ ഒരുക്കത്തിനിടക്ക് മരുന്ന് കഴിക്കാൻ മറന്നു എന്നും. രാവിലെയും ഉച്ചക്കും ഒന്നും കഴിക്കാതെ ഓടിനടക്കൽ കൂടിയായപ്പോൾ . അതെ ഒത്തിരി ചിരിപ്പിച്ച സോനു നമ്മോട് വിട പറഞ്ഞരിക്കുന്നു.