Entry No:036
Anu Lil koshy [Tryzens india limitted ]
ഞങ്ങളുടെ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ഓണത്തിന്റെ വരവറിയിക്കുന്നത് മാത്തൻ ചേട്ടനും പാപി ചേട്ടനും കുഞ്ഞ്തോമായും ആണ്.മൂന്ന് പേരും ഓണ പരിപാപാടിയുടെ നോട്ടീസ് കൊണ്ട് വീടുകൾ കയറി ഇറങ്ങുന്ന സമയം.ഓണപരിപാടിയുടെ പിരിവിനായി അപ്പൻ കൊടുക്കുന്നത് 50 രൂപ.ഇത്തവണ രണ്ടു തരം പായസം ഉണ്ട് മോളെ എന്ന് പറഞ്ഞതും അപ്പനോട് പറഞ്ഞു 100 രൂപ കൊടുത്തു ഞാൻ.
എണ്ണ മരം കയറ്റം,വടം വലി,പുലി കളിയോട് കൂടിയ സാംസ്ക്കാരിക ഘോഷയാത്ര ,അതിനു ശേഷമുള്ള പായസ വിതരണം ഇതൊക്കെയാണ് കാര്യ പരിപാടികൾ
വീട്ടില് അമ്മയുണ്ടാക്കിയ പായസത്തിനു മധുരം കുറഞ്ഞു,നെയ്യ് ഇട്ടിട്ടില്ല, കശുവണ്ടി ഇല്ല എന്നിങ്ങനെ പോരായമകൾ നിരത്തി കിട്ടാൻപോകുന്ന രണ്ടു തരം പായസത്തിനു സ്തുതി പാടി ഞാൻ ഇറങ്ങി.അടുത്ത വീട്ടിൽ നല്ല ആട പ്രഥമൻ പായസം കുടിച് കൊണ്ടിരുന്ന മിനി ചേച്ചിയോട് അധികം കുടിയ്ക്കലെ, ഇന്ന് വൈകുന്നേരം നമ്മുക്ക് രണ്ട് പായസം കുടിക്കണം എന്ന് പറഞ്ഞു മിനി ചേച്ചിയേം കൂടി ഓണ പരിപാടി കാണാൻ ഇറങ്ങി. അങ്ങനെ എണ്ണ മരം കയറ്റം കഴിഞ്ഞു,വടം വലി കഴിഞ്ഞു, ഘോഷയാത്രയിൽ പുലികളും ഇറങ്ങി.എല്ലാം കഴിഞ് പായസ വിതരണം എത്തി. പായസത്തിനുള്ള നീണ്ട കുവിൽ നിൽക്കുമ്പോൾ ദ വരുന്നു അമ്മിണി ചേച്ചി.അനു മോളെ ഞാൻ വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പം ആണ് ,എടുത്തു കൊള്ളു എന്ന് പറഞ്ഞു പാത്രം നേടിയപ്പോൾ നല്ല നെയ്യ് ന്റെ യും ഏ ലക്കയുടെയും മണം കൊണ്ട് അവിടെ ആകെ നിറഞ്ഞു.വേണ്ട ചേച്ചി ഇപ്പോൾ പായസം കുടിക്കേണ്ടതല്ലേ എന്ന് പറഞ്ഞു അമ്മിണി ചേച്ചിയെ മടക്കി അയച്ചു. അങ്ങനെ ഞാൻ പായസം ചെമ്പിനു അടുത്തെത്തി. ഞാൻ കണ്ടത് കഷ്ടിച്ച് രണ്ടു തവി സേമിയ പായസം മാത്രം മിച്ചമുള്ള പായസ ചെമ്പ ആണ്. ചേട്ടാ വേറെ പായസം ഏതാ ഉള്ളത് എന്ന എന്റെ ചോദ്യം കേട്ടതും ചുറ്റും കൂടി നിന്നവർ ചിരിച്ചതും ഇന്നത്തെ ഓർമായാണ്..അന്ന് ഞാൻ മാത്തൻ ചേട്ടനെയും പാപി ചേട്ടനെയും കുഞ്ഞ തോമയെയും അന്വേഷിച്ച ഇറങ്ങിയപ്പോൾ അറിഞ്ഞത് എണ്ണ മരം കയറിയ മാത്തൻ ച്ചേട്ടൻ നടുവുള്ക്കി വീട്ടിലേക്കു പോയി എന്നാണ്. പാപി ചേട്ടനാണെങ്കിൽ പുലി വേഷം കെട്ടി കുറെ പുലികളുടെ കൂടി ഉണ്ടെന്നു ആരോ പറഞ്ഞു..ഞാൻ നോക്കിയപ്പോൾ ഒരു പത്തു പന്ത്രണ്ട് പുലികൾ നില്കുന്നു..അതിൽ പാപ്പി ചേട്ടനെ എങ്ങനെ കണ്ടു പിടിക്കാനാ.കുഞ്ഞു തോമയെ ഞാൻ പിന്നെ കണ്ടിട്ടേ ഇല്ല..
ഉച്ചക്ക് വീട്ടിൽ നിന്ന് പായസം കുടികാഞ്ഞത് കൊണ്ട് എനിക്ക് വേണ്ടി ഒരു ഗ്ലാസ് എങ്കിലും 'അമ്മ മാറ്റി വച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ തിരിച്ച വീട്ടിലെത്തിയ ഞാൻ കണ്ടത് ചേച്ചിക്ക് പായസം വേണ്ടല്ലോ എന്ന് പറഞ്ഞു 'അമ്മ എന്നിക്ക് വേണ്ടി മാറ്റി വച്ച പായസവും കുടിച്ചു കൊണ്ട് വരുന്ന എന്റെ അനിയനെ ആണ്.
ശുഭം.