Rini A
UST
ഇനിയെന്തു ബാക്കി ?
പിരിയാൻ വയ്യൊരുനാളുമീയുലകൊഴി-ഞ്ഞൊരുസ്വർഗ്ഗമെനിക്കുവേണ്ടാം
ഉറങ്ങാമീ പതുമെത്തയിലെന്നും പടുലോകത്തിൻ കരിയിലിറങ്ങാതെ.
ഇലനീക്കി, നിലം നീക്കി, മണൽ നീക്കി,
നിൻ കരിനീല- കൈയ്യെത്താത്തൊരാഴംവരെ,
പോകണമെനിക്കു ദൂരെ-
യൊരു കുമ്പിൾ സ്നേഹം മാത്രം ബാക്കിവെയ്ക്കണ-
മെനിക്കുള്ളിൽ
നാടും നിലവും നീയെടുത്തു കൊൾക,
മണ്ണും മനവും നീ വഹിച്ചുകൊൾക,
കാടും കുളിരും നീ കവർന്നുകൊൾക
കാറ്റും കടലും നീ കരിച്ചുകൊൾക
പോകണമെനിക്കു ദൂരം, നീയെത്താ ദൂരം വരെ...
മനുഷ്യാ നീ കാണാ തീരം വരെ...
നീ വേരൂറ്റും മണ്ണിൽ ജനിച്ചാലിവിടെന്തു ബാക്കി ? ഇനിയെന്തു ബാക്കി ?