Jisha T Lakshmi
QuEST Global
അഹം
അഹമെന്ന ഭാവം ഇഹത്തിൽ വിളയാടാതിരിക്കാൻ
ജിഹ്വയിൽ വികട സരസ്വതി വരാതിരിക്കണം
ത്യജിക്കണം ഓരോ നരനും ഞാനെന്ന ഭാവം
ധരണിയിൽ വിരിയുന്ന ഓരോ പൂവിതളിനും ചൊല്ലുവാനേറെയുണ്ട് അഹത്തിന് താപമേറ്റ പൊള്ളലുകൾ
നികത്തുവാനാകാത്ത അപരാധങ്ങൾ ചെയ്യുമ്പോൾ
ഓരോ നരനിലും ജ്വലിക്കുന്നു അഹമെന്ന ഭാവം
തിരുത്തുവാനാകാത്ത പാപ
ഭാണ്ഡവുമേന്തി അലയുന്ന് അഹത്തിന് തേരിലേറിയവർ
നിനക്കുമെനിക്കുമുണ്ട് അഹത്തിന് നിഴൽ ഏറിയ നാളുകൾ
നീയോ ഞാനോ മുക്തരായിട്ടില്ല അഹത്തിന്
ബന്ധനത്തിൽ നിന്നും
ഇനിയുമേത് ഗംഗയിൽ മുങ്ങണം അഹത്തിൻ നിഴൽ നീങ്ങുവാൻ
തമസാൽ പാതി വഴിയിൽ നിന്ന് പോയ ഓരോ പഥികനെയും ഉണർത്തു അഹമെന്ന വിപത്തിൽ നിന്നും