Skip to main content
കേരള പോലീസ് - ബൈപാസ്സ് ബീക്കൺ പദ്ധതി ടെക്‌നോപാർക്ക് ഫേസ് 3 യുടെ മുന്നിൽ വെച്ച് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം സിറ്റി പോലീസ് നടപ്പിലാക്കുന്ന Bypass Beacon പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്‌നാഥ് ബഹ്‌റ IPS ഇന്നലെ ഉച്ചയ്ക്ക് ടെക്‌നോപാർക്ക് ഫേസ് 3 ക്കു മുന്നിൽ നിര്‍വ്വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് & സിറ്റി പോലീസ് കമ്മിഷണര്‍ ശ്രീ.ബല്‍റാം കുമാര്‍ ഉപാദ്ധ്യായ IPS ഉം മറ്റു പോലീസ് ഉദ്യോഗസ്ഥരും, ഐ ടി ജീവനക്കാരെ പ്രതിനിധീകരിച്ചു പ്രതിധ്വനി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വനിതാ ഐ ടി ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമസഭാ കമ്മറ്റി ടെക്നോപാർക്കിൽ ചർച്ച സംഘടിപ്പിച്ചു

സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള പ്രത്യേക നിയമസഭാ കമ്മറ്റി, ടെക്നോപാർക്കിൽ വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു സർക്കാരിന് സമർപ്പിക്കാൻ 2020 ജനുവരി 7ആം തിയ്യതി ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 4 വരെ തെളിവെടുപ്പ് യോഗം ചേർന്നു. നിയമസഭാ കമ്മറ്റി ചെയർമാനായ ആയിഷ പോറ്റി എം എൽ എ യുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Prathidhwani creates Secular Wall

To remain silent and indifferent is the greatest sin of all" - Elie Wiesel

Welfare Organisation of IT Employees organised secular wall and IT emloyees gathered today as a mark of protest against the Citizenship Amendment Act at Technopark Trivandrum.

More than 500 IT employees from various companies belonging to different states attended to show their solidarity with the protest .The protestors gathered around and wrote their opinions against the act on the secular wall placed.

Safety Awareness Two Wheeler Rally conducted @ Technopark

Safety Awareness Two Wheeler Rally was conducted @ Technopark yesterday by Prathidhwani Travel Forum. The rally started from Amphitheater with more than 50 bikes and 80 techies from different companies within technopark. The rally was flagged off by famous bike rider *Smt. Shyni Rajkumar*.

The initial halt was in front of Tea leaf by 3:50PM. Phase 3 building committee welcomed the rally @ phase 3 campus and then proceeded to phase 2 and from there headed towards Kinfra.

നഗര ഉപജീവന മിഷന്റെയും (NUML) കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ഇലക്ട്രീഷൻ കോഴ്സ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.

നഗര ഉപജീവന മിഷന്റെയും (NUML) കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ഇലക്ട്രീഷൻ കോഴ്സ് കഴക്കൂട്ടത്തിനു സമീപം ആറ്റിൻകുഴിയിൽ ആരംഭിച്ചു. ബഹുമാനപ്പെട്ട ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ കോഴ്സ് ഉത്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായിട്ടാണ് വനിതകൾക്കായി ഒരു ഇലക്ട്രീഷൻ കോഴ്സ് ആരംഭിക്കുന്നത്.

വട്ടപ്പാറ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന് പ്രതിധ്വനിയുടെ സഹായം

പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന വട്ടപ്പാറയിലെ നവജ്യോതിസ് BUDS Rehabilitation സെന്ററിന് പ്രതിധ്വനി Rs.28,000/- രൂപയുടെ പഠനസാമഗ്രികൾ നവംബർ 30-ന് വാങ്ങി നൽകി. പ്രതിധ്വനിയിലെ ചിത്ര കലാകാരന്മാരുടെ സംഘമായ 'വരക്കൂട്ടം' വരച്ച ചിത്രങ്ങളുടെ വില്പനയിലൂടെ സ്വരൂപിച്ച തുകയാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഈ കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിച്ചത്. പ്രൊജക്ടർ, വൈറ്റ്ബോർഡുകൾ, ചിത്രരചനയ്ക്കും ഭാഷാപരിശീലനത്തിനും അടിസ്ഥാനഗണിതത്തിനും സഹായകമാകുന്ന പഠനോപകരണങ്ങൾ, കസേരകൾ, മേശകൾ തുടങ്ങിയവയാണ് നവജ്യോതിസിലേക്ക് നൽകിയത്.

വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി കാര്യവട്ടം UP സ്‌കൂളിലെ കുട്ടികൾ ഐ ടി പാർക്കുകളുടെ CEO ശ്രീ ശശി മീത്തൽ സാറിനെ ആദരിച്ചു

ശ്രീ ശശി മീത്തൽ സർ കുട്ടികളോട് സംവദിക്കുകയും സാറിന്റെ കുട്ടികാലത്തെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ജനിച്ചു വളർന്ന ഗ്രാമത്തെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം ടീം വർക്കിനെ കുറിച്ചും കൂട്ടായ്മയോടെ ഉള്ള പ്രവർത്തങ്ങൾ വിജയം കൈവരിക്കാൻ സഹായിക്കും എന്നും കൂട്ടായ്മയുടെ ആവശ്യത്തെ കുറിച്ചും കുട്ടികളോട് പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങൾ തികഞ്ഞ സത്യസന്ധയോടുകൂടിയും ആത്മാർത്ഥമായും ചെയ്യണം എന്നും അതാണ് ജീവിത വിജയത്തിന് മുതൽക്കൂട്ടാകുക എന്ന സന്ദേശവും അദ്ദേഹം കുട്ടികൾക്കു നൽകി.

വാളയാറിൽ ദാരുണമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ നീതിക്കായി പ്രതിധ്വനി വുമണ്‍ ഫോറത്തിന്‍റെ ഐക്യദാർഢ്യം

 

വാളയാർ പീഢനക്കേസിലെ പ്രതികൾക്കും കേസ് അട്ടിമറിക്കാൻ കൂടെ നിന്നവർക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുക, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പ് വരുത്തുക. എന്നീ ആവശ്യങ്ങളുമായി ആഭിമുഖ്യത്തില്‍ ടെക്‌നോപാർക്കിനു മുന്നിൽ ഐ ടി ജീവനക്കാര്‍ ജ്വാല തെളിയിച്ചു.

പ്രതിധ്വനി വുമൺ ഫോറം ഭാരവാഹികളായ സ്മിത പ്രഭാകരൻ, പ്രിയ വിശ്വനാഥ്, ശാരി ഗൗരി, ശ്രീനി ഡോണി, ലക്ഷ്മി ദേവി, ഷെൽജ ലാൽജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രതിധ്വനിയുടെ സ്നേഹസമ്മാനം സംസ്ഥാന ബാലാവകാശ കമ്മീഷന് ഇന്ന് കൈമാറി

കടുത്തമഴയും പ്രളയവും കുട്ടികളെയും പഠനത്തെയും ബാധിക്കാതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. പ്രളയം ബാധിച്ച സ്ഥലങ്ങളിൽ കുറെയധികം കുട്ടികളുടെ പഠനോപകരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുകയോ കേടു വന്നിരിക്കുകയോ ചെയ്തിട്ടുണ്ട്. പ്രളയാനന്തരം സ്കൂളുകളിലേയ്ക്ക് പോകുന്ന, പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായ് പഠനോപകരണങ്ങൾ പ്രതിധ്വനി ശേഖരിച്ചിരുന്നു.

Subscribe to social intervention