വാളയാർ പീഢനക്കേസിലെ പ്രതികൾക്കും കേസ് അട്ടിമറിക്കാൻ കൂടെ നിന്നവർക്കും പരമാവധി ശിക്ഷ ഉറപ്പുവരുത്തുക, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പ് വരുത്തുക. എന്നീ ആവശ്യങ്ങളുമായി ആഭിമുഖ്യത്തില്‍ ടെക്നോപാർക്കിനു മുന്നിൽ ഐ ടി ജീവനക്കാര്‍ ജ്വാല തെളിയിച്ചു.
പ്രതിധ്വനി വുമൺ ഫോറം ഭാരവാഹികളായ സ്മിത പ്രഭാകരൻ, പ്രിയ വിശ്വനാഥ്, ശാരി ഗൗരി, ശ്രീനി ഡോണി, ലക്ഷ്മി ദേവി, ഷെൽജ ലാൽജി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.