ടെക്നോപാർക്കിനു മുന്നിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് പ്രതിധ്വനി #Covid19 അതിജീവനകിറ്റ് വിതരണം ചെയ്തു. 39 തൊഴിലാളികൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.
40 ദിവസത്തോളമായ ലോക്ക്ഡൗൺ
കാരണം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നതു ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ള ദിവസ വേതനക്കാരാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നതിലെ അനിശ്ചിതത്വം എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നു.
പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് കൃഷ്ണൻ, ജോഷി എ കെ, പ്രീപെയ്ഡ് ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ സുലൈമാൻ, നിസാർ, ലാലു, അമൽ കുമാർ, ബൈജു എന്നിവർ വിതരണത്തിൽ പങ്കെടുത്തു.