Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ജന്മങ്ങൾ

Renoy G

Infosys

ജന്മങ്ങൾ

 

ഭജിക്കാം മൂന്നായി നമുക്ക് സ്നേഹത്തെ

മുറിക്കാം അതിലൊന്നിനെയച്ഛനുമമ്മയുമായി

പ്രണയിനിയോ ഗൃഹണിയോ രണ്ടാമതാകാം

ഒടുവിലത്തെതോ മക്കളിലുമൊതുക്കാം

 

നീ കൊടുക്കും പേറ്റുനോവിൽ

കനവുകൾ കണ്ടുതുടങ്ങും മനസ്സുകൾ

നിൻ കൈകാൽ വളരുമ്പോഴാനന്ദക്കണ്ണീർ

പൊഴിക്കും മിഴികൾ

അന്ത്യശ്വാസംവരെയും നിൻ നേരുംനെറിയും

ന്യായീകരിക്കുന്ന ഹൃതുക്കൾ

നിനക്കായി ലോകത്തിനോടെന്നുമെപ്പോഴും

പൊരുതും പോരാളികൾ

നിലവുംശരീരവുമെത്ര കാർന്നുതിന്നാലും

നാളെ നീ മറക്കില്ലെന്നാശിച്ചവർ

സത്യത്തിലിവരല്ലേ നീ ത്യജിക്കും

യഥാർത്ഥ ദൈവങ്ങൾ

 

പൊരുതിയതാർക്കോ സ്വാർത്ഥമായി

നീയായുസ്സിൽ  അതിവൾ

നിന്നിൽ കാമവും വികാരവും

നൊമ്പരവും നഷ്ടവുമുണർത്തിയവൾ

എവിടെയോ പോയ്മറഞ്ഞ നിൻജീവിതം

വരുതിയിലെത്തിച്ചതരോ അതിവൾ

നീയില്ലാതെനിക്കൊന്നുമില്ലല്ലെന്ന

സ്ഥിരമിഥ്യയെ പുഞ്ചിരിയോടെന്നും വരിച്ചവൾ

എത്ര മുടിച്ചാലും നശിച്ചാലും

നിനക്കായിയെന്നുമിടത്തിൽ കാത്തിരിക്കുന്നവൾ

മരണശ്വാസം വലിക്കുമ്പോൾ

തലചായ്ക്കാൻ ഇവൾ മടിയില്ലെങ്കിലയ്യോ കഷ്ടം

 

നിൻ ചേഷ്ടകൾക്കെല്ലാം

ഇരുമടങ്ങായി തരാൻ ജനിച്ചവരിവർ

ദേവ തലമുറയാണ് നിന്റെതെന്ന

ധാർഷ്ഠസ്വപ്നം നിന്നിൽ വിതയ്ക്കുന്നവർ

കൊലയോ കൊള്ളയോ നീ

ആർക്കുവേണ്ടി ചെയ്യുന്നുവോ അതിനുത്തരമിവർ

മറുതുണിയില്ലാതെ നീ സ്വരൂപിച്ചതെല്ലാം

നാളെ അനുഭവിക്കാനുഉള്ളവർ

അന്ത്യകാലത്ത് നീയേത് ചുവരുകൾക്കുള്ളിലൊതുങ്ങണം

എന്ന് നിശ്ചയിക്കുന്നവർ

ഒന്ന് ചിന്തിച്ചാൽ ഇവരല്ലേ

നിൻ ജന്മഹേതു എന്തെന്ന് അറിയിക്കും ഗുരുക്കന്മാർ

 

ശുഭം