തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേഗ് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ XMEC സോഷ്യൽ അസ്സിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റും (XSA Charitable Trust) ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും ചേർന്ന് സമാഹരിച്ച 200 ഓക്സിമീറ്ററുകളുടെയും 200 പി പി ഇ കിറ്റുകളുടെയും വിതരണോത്ഘാടനം ജൂൺ 1 നു വൈകുന്നേരം കേരളത്തിന്റെ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചു. തിരുവനന്തപുരത്തുള്ള വിവിധ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ പ്രതിധ്വനി ഓക്സിമീറ്ററുകളും പി പി ഇ കിറ്റുകളും നേരിട്ടെത്തിയ്ക്കും.
പ്രതിധ്വനി ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, മോഡൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ പ്രതിനിധി ദീപ ആർ എസ്, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം രാജീവ് കൃഷ്ണൻ, ബിജു പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലും ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലും നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടയാണ് XSA Charitable Trust. ട്രസ്റ്റിനും ഭാരവാഹികൾക്കും തിരുവനന്തപുരത്തെ ഈ പ്രവർത്തനങ്ങളുമായി പ്രതിധ്വനിയോട് സഹകരിച്ചതിനു നന്ദി.