Skip to main content

പ്രതിധ്വനി സെവൻസ് 2017"ഫുട്ബാൾ കിരീടം ഇൻഫോസിസിന്

winners

ടെക്‌നോപാർക്കിലെ "റാവിസ് അഷ്ടമുടി - പ്രതിധ്വനി സെവൻസ് 2017"ഫുട്ബാൾ കിരീടം ഇൻഫോസിസിന്... സ്പോർട്സ് മന്ത്രി AC മൊയ്‌ദീൻനും ഫുട്ബോളർ സി കെ വിനീതും ഫൈനലിനെത്തി.

 ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക ക്ഷേമ സംഘടനആയ പ്രതിധ്വനി സംഘടിപ്പിച്ച " റാവിസ് അഷ്ടമുടി - പ്രതിധ്വനിസെവൻസ് 2017" ഫുട്ബാൾ ടൂർണ മെന്റിൽ ഇൻഫോസിസിന് കിരീടം.പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5 - 4 നു യു എസ് ടി ഗ്ലോബലിനെയാണ്ഇൻഫോസിസ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ടെക്‌നോപാർക്കിലെ 46 ഐ ടി കമ്പനികളിലെ57 ടീമുകളിലായി 800 ഇൽ അധികം ഐ ടി ജീവനക്കാർ പങ്കെടുത്ത, 75മത്സരങ്ങൾ പൂർത്തിയാക്കിയ കായിക മാമാങ്കത്തിനാണ് തിരശീലവീണത്.

ആഗസ്റ്റ് 24 ന് വൈകിട്ട് 4 മണിക്ക് ടെക്നോപാർക് ഗ്രൗണ്ടിൽ, ഫൈനൽകാണാൻ അണി നിരന്ന നൂറു കണക്കിന് ഐ ടി ജീവനക്കാരെ സാക്ഷി നിർത്തി ബഹുമാനപ്പെട്ട വ്യവസായ-സ്പോർട്സ്-യുവജനക്ഷേമമന്ത്രിയായ ശ്രീ. AC മൊയതീൻ അവർകൾ ആണ് ഫൈനൽമത്സരത്തിൻറെ കിക്ക് ഓഫ് നിർവഹിച്ചത്. കഴിഞ്ഞ 2 മാസമായിടെക്‌നോപാർക്കിൽ നടന്നു വരുന്ന ഫുട്ബാൾ മാമാങ്കത്തിന്ആവേശംപകരാൻ ബഹുമാനപ്പെട്ട മന്ത്രിയോടൊപ്പം കേരളാ ഫുട്ബോളിന്റെഅഭിമാനമായ ശ്രീ CK വിനീതും ഉണ്ടായിരുന്നു. മിനിസ്റ്ററും സി കെവിനീതും ഫൈനൽ മത്സരത്തിന് ഗ്രൗണ്ടിൽ അണി നിരന്ന ടീംഅംഗങ്ങളെ പരിചയപ്പെടുകയും ചെയ്തു. ഫുട്ബോളിന്റെയുംകായിക കേരളത്തിന്റെയും വളർച്ചയ്ക്കും ഉന്നതിക്കും വേണ്ടിപ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞബന്ധമാണെന്ന് ശ്രീ. AC മൊയ്തീന് പറഞ്ഞു. 2010 മുതൽ മുടങ്ങി കിടക്കുന്ന സ്പോർട്സ് താരങ്ങളുടെസർക്കാർ ജോലി ഉടൻ പൂർത്തിയാക്കുമെന്ന് മിനിസ്റ്റർ പറഞ്ഞു.പ്രതിധ്വനിയുടെ പ്രവർത്തനങ്ങൾക്ക് കായിക വകുപ്പിൻറെ എല്ലാപിന്തുണയും വാഗ്ദാനം ചെയ്താണ് മിനിസ്റ്റർ മടങ്ങിയത്. 

ഇന്ത്യയുടെ നിലവിലെ ഏറ്റവും വില പിടിപ്പുള്ള താരങ്ങളിൽഒരാളായ ആരാധകരുടെ പ്രിയപ്പെട്ട സി കെ വിനീത് മുഴുവൻസമയവും ഫൈനൽ കാണുകയും, ആരാധകരുമായി ഫുട്ബോൾവിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. സി കെ വിനീത് ആണ്വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചത്.

ഒന്നാം സ്ഥാനക്കാർക്ക് മെഡലും എവർ റോളിംഗ് ട്രോഫിയുംപതിനായിരം രൂപ ക്യാഷ് പ്രൈസും എല്ലാ ടീം അംഗങ്ങൾക്കുംറാവിസ് അഷ്ടമുടി നൽകിയ റാവിസ് അഷ്ടമുടി യിൽ ഒരു ദിവസത്തെടീം ഔട്ടിങ്ങിനുള്ള കൂപ്പണും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മെഡലും ട്രോഫിയും എല്ലാ ടീം അംഗങ്ങൾക്കുംതോമസ് ഗ്രൂപ്പ് നൽകിയ, എസ്‌ച്യൂറി ഐലൻഡിൽ ( Estuary Island )ഒരു ദിവസത്തെ ടീം ഔട്ടിങ്ങിനുള്ള കൂപ്പണും നൽകി.

ഫൈനലിന് മുൻപ് നടന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽഇൻവെസ്റ്റ് നെറ്റ് ( Envestnet ) ആർ ആർ ഡി (RRD) യെ 2 -1 നുപരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നാംസ്ഥാനക്കാർക്ക് മെഡലുകൾ നൽകി. വിവിധ സമ്മാനങ്ങൾ നേടിയവർ

മാൻ ഓഫ് ദി ഫൈനൽ - ജിൽജോ ജിംസൺ ( യു എസ് ടി ഗ്ലോബൽ )

ഗോൾഡൻ ബൂട്ട് - ആൽബിൻ തോമസ് ( ഇൻഫോസിസ് )

 മാൻ ഓഫ് ദി ടൂർണമെൻറ് - ഷഹീൻ ( ഇൻഫോസിസ് )

ഗോൾഡൻ ഗ്ലൗ - സുശാന്ത് ( ഇൻഫോസിസ് )

മാൻ ഓഫ് ദി ലൂസേഴ്‌സ് ഫൈനൽ - രഞ്ജിത് ( ഇൻവെസ്റ്റ് നെറ്റ് )

സ്പിരിറ്റ് ഓഫ് ദി ഗെയിം - ഫെയർ പ്ലേ അവാർഡ് 

എൽക് സ്പോർട്സ് നൽകിയ സ്പിരിറ്റ് ഓഫ് ദി ഗെയിം അവാർഡിന്ഐ ബി എസ് (IBS ) ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്വസ്റ് ഗ്ലോബലും(Quest Global), യു എൽ ടി എസ് (ULTS) എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

16 ടീമുകൾ പങ്കെടുത്ത വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് വിന്നേഴ്‌സ് - ഇൻഫോസിസ് ; റണ്ണർ അപ്പ് - യു എസ് ടി ഗ്ലോബൽ

പ്രവചന മത്സരം " പ്രെഡിക്ട് & വിൻ" - വിജയികൾ രഞ്ജിത്ത് ജയരാമൻ ( ഐ ബി എസ് ) ; ലിജു വർഗീസ് ( യു എസ് ടി ഗ്ലോബൽ ) ; കൃഷ്ണൻ ഹർഷൻ ( യു എസ് ടി ഗ്ലോബൽ ) ; രഞ്ജിത് രാജേന്ദ്രൻ ( പോള സ് ) ; അശ്വിൻ ദീപക് ജോസ് ( സ്‌പീരിഡിയൻ ) ; **മെഗാ വിന്നർ - രഞ്ജിത്ത് ജയരാമൻ ( ഐ ബി എസ് )

 ലക്കി ഡ്രാ "വാച്ച് & വിൻ" - വിജയികൾ --------- അഖിൽ എം ജി ( ക്വസ്റ്റ് ഗ്ലോബൽ ); അർജുൻ കെ ( ക്യൂ ബേർസ്റ്റ് ); കൃപേഷ് ( അലയൻസ് ); ഷജിത് ( ക്വസ്റ്റ് ഗ്ലോബൽ ); ബിബിൻ ( ഇൻഫോസിസ് );

ക്ലിക്ക് ആൻഡ് വിൻ - ഫോട്ടോഗ്രാഫി മത്സര വിജയികൾ

ജഡ്‌ജസ് ചോയ്‌സ് - അരുൺ ജി പി ( RRD ) വ്യൂവേഴ്സ് ചോയ്‌സ് - ബബീഷ് ( ULTS ) 

മാൻ ഓഫ് ദി ടൂർണമെന്റിന് ലാബ് ഗ്ലോ ( Labglo ) നൽകിയ മൂവ്വായിരംരൂപയുടെ ക്യാഷ് പ്രൈസും തദവസരത്തിൽ ലാബ് ഗ്ലോ ( Labglo ) സി ഇഓ ശ്രീ ജയപാൽ നൽകി. ചടങ്ങിൽ പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ അധ്യക്ഷനായി.പ്രതിധ്വനി സെവൻസ് ഫുട്ബാൾ കൺവീനർ ശിവശങ്കർ സ്വാഗതംപറഞ്ഞു. ലക്കി ഡിപ് മത്സര വിജയികളെ കഴക്കൂട്ടം സർക്കിൾഇൻസ്‌പെക്ടർ ശ്രീ അജയ കുമാർ തിരഞ്ഞെടുത്തു. ശ്രീ സി കെ വിനീതിന് പ്രതിധ്വനിയുടെ ഉപഹാരം പ്രവീൺ വി നൽകി.പ്രതിധ്വനി എക്സിക്യൂട്ടീവ് മെമ്പർ ശ്രീജിത്ത് വിജയികളെവേദിയിലേക്ക് ക്ഷണിച്ചു. സി കെ വിനീതിനെ കുറിച്ചുള്ളപ്രതിധ്വനിയുടെ സ്വാഗത പത്രം നെസീൻ ശ്രീകുമാർ അവതരിപ്പിച്ചു. വിവിധ കമ്പനികളിലെ സി ഇ ഒ മാർ, സ്പോണ്സർമാരുടെപ്രതിനിധികൾ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി സെവൻസ് ഫുട്ബാൾ ജോയിൻറ് കൺവീനർമാരായ സന്തോഷ് തോമസ് , മണികണ്ഠൻ, ജോൺസൻ കെ ജോഷി എന്നിവർചടങ്ങിൽ പങ്കെടുത്തു.