റാവിസ് പ്രതിധ്വനി വുമെൻസ് ഫൈവ്സ് ന്റെ രണ്ടാം എഡിഷൻ ഉദ്ഘാടനം ആഗസ്ത് 25ന് ഉച്ചതിരിഞ്ഞ് 3:30ന് ടെക്നോപാർക് ഗ്രൗണ്ടിൽ വച്ച് നടന്നു. ചടങ്ങ്, വനിതകളുടെ ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ ഏക മലയാളി വനിത ശ്രീമതി. എസ്. ലളിത ഉദ്ഘാടനം ചെയ്തു. Big FM RJ നീനു, അശ്വതി രമേശ് ( മാനേജർ, റാവിസ് ലോയൽറ്റി പ്രോഗ്രാം) എന്നിവരും പങ്കെടുത്തു. വനിത ഫുട്ബോൾ കൺവീനർ റിനു എലിസബത്ത് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ടെക്നോപാർക്കിലെ 18 ഐ ടി കമ്പനികളിൽ നിന്നായി 18 വനിതാ ടീമുകളാണ് റാവിസ് പ്രതിധ്വനി വുമെൻസ് 5s ഇൽ മാറ്റുരയ്ക്കുന്നത്. Infosys, UST Global, Allianz, Oracle, Tata Elxsi, QuEST Global, H&R Block, Polus Software തുടങ്ങിയ പ്രമുഖ കമ്പനികളുടെ ടീമുകളും മത്സരത്തിനുണ്ട്. 28 മത്സരങ്ങളുള്ള ടൂർണമെന്റ് ലീഗ് അടിസ്ഥാനത്തിലായിരിക്കും.
ആദ്യ ദിനത്തിലെ മത്സരങ്ങളിൽ ഇൻഫോസിസും ടാറ്റഎലക്സിയും എൻവെസ്റ്റ്നെറ്റും ജേതാക്കളായപ്പോൾ H&R Vs Allianz മത്സരം സമനിലയിൽ അവസാനിച്ചു.
വിജയികൾക്ക് റാവിസ് പ്രതിധ്വനി വുമെൻസ് 5s എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ലഭിയ്ക്കും. Best Player, Top Scorer തുടങ്ങി വ്യക്തിഗത അവാർഡുകളുമുണ്ട്. ഒക്ടോബർ1, 2, 3 തീയതികളിലായി സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും