Skip to main content

പ്രതിധ്വനിയുടെ ഓണപ്പരിപാടികൾ - ഈ അപൂർവ ഓണക്കാലത്തിനോടൊപ്പം നമുക്കും പങ്കാളിയാകാം.

onam 2020

സന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി.

സംഹാരത്തിനായി സ്വരുക്കൂട്ടിയ സർവ ആയുധങ്ങളും ഒരു സൂക്ഷജീവിക്കു മുന്നിൽ തോറ്റുപോകുമ്പോൾ ലോകം അതിജീവനത്തിന്റെ രക്ഷക്കുതകുന്ന പുതിയ ആയുധങ്ങളുമായി മുന്നോട്ട് കുതിക്കുന്നു. ചരിത്രത്തിന്റെ ഏടുകളിൽ കുറിക്കപ്പെടുന്ന ഈ അപൂർവ ഓണക്കാലത്തിനോടൊപ്പം നമുക്കും പങ്കാളിയാകാം. അതോടൊപ്പം നവമാധ്യമങ്ങളിലൂടെ സർഗാത്മകതയുടെ പുതിയ ചുരുളുകൾ അഴിയ്ക്കാം .

പ്രതിധ്വനിയുടെ ഓണപ്പരിപാടികളിലേക്ക് ഏവർക്കും ഹാർദമായ സ്വാഗതം.

1 . പ്രതിധ്വനി ഓണക്കുറിപ്പ് :

നിങ്ങളുടെ മനസിലെ ഓണത്തെപ്പറ്റി 500 വാക്കിൽ കവിയാത്ത ഒരു ഓണക്കുറിപ്പ് തയ്യാറാക്കി ഞങ്ങൾക്ക് അയച്ചു തരിക. തിരഞ്ഞെടുത്ത രചനകൾ പ്രതിധ്വനി പേജിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്. വിധി നിര്ണയത്തിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നതായിരിക്കും

Contact : കവിത കൃഷ്ണൻ (+91 97452 64485),  നന്ദു ചിറ്റാർ (+91 70254 39878)

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക് ചെയ്യുക: https://www.prathidhwani.org/prathidhwani-onakkuripp-2020

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2020 സെപ്റ്റംബർ 7

2. പ്രതിധ്വനി ഓണവിഭവ പാചക മത്സരം :

ഓണത്തോടനുബന്ധിച്ച നിങ്ങൾ വീട്ടിലുണ്ടാക്കുന്ന ഒരു വിഭവം വീഡിയോയിൽ പകർത്തി ഞങ്ങൾക്ക് അയച്ചു തരിക. പ്രതിധ്വനി യൂട്യൂബ് ചാനൽ വഴി അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കുന്ന ഓണവിഭവത്തിനു സമ്മാനവും നൽകും.

contact : അഞ്ചു ഡേവിഡ് (+91 96335 42419)

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.prathidhwani.org/prathidhwani-Master-Chef-2020

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2020 സെപ്റ്റംബർ 7

3. പ്രതിധ്വനി ഓണം വര:

ടെക്‌നോപാർക്കിലെ കലാകാരന്മാർക്ക് വേണ്ടി പ്രതിധ്വനി ഒരുക്കുന്ന ഓണം വര മത്സരം. നിങ്ങളുടെ വരകൾ ഇ മെയിലിലോ വാട്ട്സാപ്പിലോ ഞങ്ങൾക്ക് അയച്ചുതരിക. ഫേസ്‌ബുക്ക് ഇൻസ്റ്റാഗ്രാം പേജുകളിലൂടെ നിങ്ങളുടെ വരകൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിധി നിർണയത്തിന് ശേഷം മികച്ച കലാകാരനെ തിരഞ്ഞെടുക്കും.

contact : സുവിന് ദാസ് (+91 9447173758), Krishnadas(+91 8907363212)

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.prathidhwani.org/art-calls-are-open-all-amateur-and-professional-artists-onam-season

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2020 സെപ്റ്റംബർ 7

4. പ്രതിധ്വനി ഓണം ഫോട്ടോഗ്രാഫി മത്സരം :

ഈ കോവിഡ് കാലത്തെ ഓണാക്കാഴ്ചകൾ പകർത്തി ഞങ്ങൾക്ക് അയച്ചു തരിക. നിങ്ങളുടെ എൻട്രികൾ ഫേസ്‌ബുക്ക് ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രസിദ്ധീകരിക്കും. മികച്ച ഫോട്ടോഗ്രാഫറിനുള്ള പുരസ്കാരവും നൽകും.

contact : Vipin Raj (+91 99610 97234), Deepa Nair (+91 9544922506)

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.prathidhwani.org/photography-contest-onam-2020

എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി: 2020 സെപ്റ്റംബർ 7

5. പ്രതിധ്വനി ഓണം വാക്ക് :

മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരുമായി ഒരു സർഗ്ഗ സംഗമം. കോവിഡ് കാലത്തെ ഓണം എന്ന വിഷയത്തിൽ നമ്മളോട് സംവദിക്കാനായി ശാരദക്കുട്ടി, കുരീപ്പുഴ ശ്രീകുമാർ, പി വി ഷാജികുമാർ, ബിമൽരാജ് എന്നിവർ ഫേസ്‌ബുക്കിലൂടെ ഒരേ സമയം ലൈവിൽ വരുന്നു. 29 ആഗസ്ത് 2020 വൈകിട്ട് 7 മണിക്ക് പ്രതിധ്വനി ഫേസ്‌ബുക്ക് പേജിലേക്ക് എല്ലാ ഐ ടി കൂട്ടുകാരെയും സ്വാഗതം ചെയ്യുന്നു. പ്രതിധ്വനിയുടെ യൂട്യൂബ് ചാനലിലും തത്സമയം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾ: https://www.prathidhwani.org/parataidhavanai-onam-vaaku

ആശംസകളോടെ,

ഓണപ്പരിപാടികളുടെ ജനറൽ കൺവീനർ :

നെസിൻ ശ്രീകുമാർ (+91 963330 5944)