പ്രിയ സുഹൃത്തുക്കളെ,
കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പുതിയതായി ഏറ്റെടുക്കേണ്ട പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടി പ്രതിധ്വനി യുടെ രണ്ടാമത്തെ വാർഷിക യോഗം ചേർന്നു. ടെക്‌നോപാർക്കിലെ ക്ലബ് ഹൌസിൽ ശനിയാഴ്ച (16 നവംബർ) രാവിലെ 9.30 ന് തുടങ്ങി ഉച്ചക്ക് 2.00 മണിക്കാണ് യോഗം അവസാനിച്ചത്.
ദേവസ്വം സഹകരണം ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്. പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വൈസ് പ്രസിഡന്റ് മാഗി വൈ വി സ്വാഗതം ആശംസിച്ചു. സെക്രെട്ടറി രാജീവ് കൃഷ്ണൻ കഴിഞ്ഞ ഒന്നര വർഷത്തെ ഹ്രസ്വ റിപ്പോർട്ട് അവതരിപ്പിച്ചു, പ്രതിധ്വനിയുടെ 14 ഫോറത്തിന്റെയും കൺവീനർമാർ ഓരോ ഫോറത്തിന്റെയും പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടന്നു. റിപ്പോർട്ടിന്റെ മേലുള്ള ചർച്ചക്ക് സെക്രട്ടറി മറുപടി പറഞ്ഞു. അതിനു ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - റനീഷ് എ ആർ (IBS)
സെക്രട്ടറി - വിനീത് ചന്ദ്രൻ (Polus Software)
ട്രെഷറർ - രാഹുൽ ചന്ദ്രൻ (InApp)
വൈസ് പ്രസിഡന്റുമാർ :-
സ്മിത പ്രഭാകരൻ (UST Global)
നിഷിൻ ടി എൻ (QBurst)
സനീഷ് കെ പി(E&Y)
ജോയിന്റ് സെക്രട്ടറിമാർ :-
പ്രശാന്തി പ്രമോദ് (Navigant)
വിഷ്ണു രാജേന്ദ്രൻ (Founding Minds)
രഞ്ജിത്ത് ജയരാമൻ (Infosys)
വാർഷിക യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. എല്ലാ ഐ ടി ജീവനക്കാരോടും പ്രതിധ്വനിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കും പിന്തുണ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.