ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയുടെ വരക്കൂട്ടം കലാകാരന്മാർ കാര്യവട്ടം സർക്കാർ യുപി സ്കൂളിലെ ചെറിയ കുട്ടികളുടെ ക്ലാസ്മുറി ജൂലൈ 17, 18 തീയതികളിൽ സർഗ്ഗാത്മകമായി മോടിപിടിപ്പിച്ചു.
പരിപാടിക്ക് നേതൃത്വം നൽകിയ പ്രതിധ്വനി വരക്കൂട്ടം കലാകാരന്മാരായ റോണി പീറ്റർ, , ജോൺ മാത്യു പണിക്കർ, ശന്തനു കെ ജി, നിതീഷ് എന്നിവരും പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനീഷ് നാഗൂർഖനി, അജിത് അനിരുദ്ധൻ, സതീഷ് കുമാർ, അരുൺ കേശവൻ, രാഹുൽ, വിഷ്ണു രാജേന്ദ്രൻ, ശ്രീജിത്ത് ടി എസ്, ജോൺസൺ, സനീഷ് കെ പി, സച്ചിൻ വൈറ്റ്മാൻ, കിരൺ എം ആർ, മാഗി വൈ വി, നിതിൻ എസ് ബി, രഞ്ജിത്ത് ജയരാമൻ, ബാലജ്യോതി, അനീഷ് മുഹമ്മദ്, ശ്രീജിത്ത് കെനോത് തുടങ്ങിയവരാണ്.
ഇത്തരത്തിൽ ഒരവസരം നൽകിയ കാര്യവട്ടം സർക്കാർ യുപി സ്കൂൾ അധികൃതർക്കും പി ടി എ ക്കും പ്രതിധ്വനിയുടെ നന്ദി.