പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, കാർട്ടൂൺ എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. 'പലായനം ' എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്ങും 'നിങ്ങൾ കണ്ട പ്രളയദുരിതാശ്വാസം' എന്ന വിഷയത്തിൽ പെയിന്റിങ്ങും 'ഉള്ളി' എന്ന വിഷയത്തിൽ കാർട്ടൂണും സംഘടിപ്പിച്ചു. സാമൂഹിക പ്രസക്തമായ വിഷയങ്ങളെ ആവേശത്തോടെയാണ് കലാകാരന്മാർ പകർത്തിയത്. പ്രശസ്ത കലാകാരനും CDit സീനിയർ ഡിസൈനറുമായ ആയ ശ്രീ സുധീർ പി വൈ, പ്രശസ്ത കാർട്ടൂണിസ്റ് ടി കെ സുജിത് എന്നിവരടങ്ങുന്ന പാനൽ ആണ് വിധിനിർണയം നടത്തുക. ജനുവരിയിൽ നടക്കുന്ന പ്രതിധ്വനി സൃഷ്ടി-2019 ചടങ്ങിൽ വെച്ചാവും വിജയികളെ പ്രഖ്യാപിക്കുക.