Entry No:038
Vimal [ RSGP consulting pvt ltd]
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാ മലയാളികൾക്കും മനസ്സിൽ ഒരുപിടി നല്ല ഓർമ്മകൾ ഉണ്ടാക്കുന്ന ഒരു ആഘോഷ വിരുന്നാണ്.എല്ലാ മലയാളികളെ പോലെ തന്നെ എനിക്കും ഓണം എല്ല്ലാ കാലത്തും ഒരുപിടി നല്ല ഓർമകളാണ് സമ്മാനിച്ചിട്ടുള്ളത്.ചിങ്ങം ഒന്ന് മുതൽ തന്നെ നമ്മുടെ നാട്ടിൽ ഓണത്തിന്റെ ഒരുക്കം തുടങ്ങുകയായി.വളരെ ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ ഓണത്തിന് ആ വീട്ടിലെ ഓരോ വീടും ഒരുങ്ങുന്ന കാഴ്ച മനഃപാഠമാണ്.വീട്ടിൽ മുതിർന്നവർ അവരവരുടെ വീട്ടിലെയും പരിസര പ്രതേശങ്ങളിലെയും പുല്ലും മറ്റു ചവറുകളും വൃത്തിയാക്കി അതിനെ കൂട്ടി കത്തിച്ചു തുടങ്ങുന്നതുമുതൽ ഓണത്തിന്റെ ലഹരിയിലേക്കു മാറി തുടങ്ങുകയായി.ഓരോ വീട്ടിലും ചാണകം മെഴുകി ഗണപതി വച്ച് ചാണകം തളിച്ച് ശുദ്ധിയാക്കുന്നത് ചിങ്ങം 1 മുതലുള്ള
സ്ഥിരം കാഴ്ചയാണ് .ഗ്രാമത്തിന്റെ നാടി ഞരമ്പുകളായ ഒരുപറ്റം യുവാക്കളും കുട്ടികളും എല്ലാകാലത്തും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.അവരെ ഓരോ വിഭാഗത്തെ കേന്ദ്രികരിച്ചു കുട്ടികളുടെയും യുവാക്കളുടെയും പലതരം കൂട്ടായ്മയും
നിലനിന്നിരുന്നു.അവരുടെ നേതൃത്വത്തിലാണ് ഗ്രാമത്തിന്റെ ഓണപരിപാടികൾ
നടക്കുക.അതിൽ ഞാനും ഒരു അംഗമായിരുന്നു.ഓണ പരിപാടി കണ്ടെത്തുവാൻ പണം കണ്ടെത്തുകയാണ് ആദ്യ നടപടി വിവിധ കടക്കാരെ സ്പോൺസർ കണ്ടെത്തി നോട്ടീസും രസീത് കുറ്റിയും അടിച്ചിറക്കി അടുത്ത ഗ്രാമത്തിൽ വരെ പോയി പണം പിരിച്ചു പരിപാടിയികാവശ്യമായ പണം സ്വരൂപിക്കുക.സൂര്യന്റെ
അതി കഠിന ചൂടിനേയും വകവയ്ക്കാതെ പിരിക്കുന്ന വീടുകളിലോ കൂടെ ഉള്ള ആരുടേങ്കിലും വീടുകളിലോ കയറി ഭക്ഷണവും വെള്ളവും കുടിച്ചു രാത്രി വരെ അലച്ചിലൂടെയാണ് പണം കണ്ടെത്തുന്നത്.ചില വീട്ടുകാർ പണം കൂടുതൽ തരുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.വീട്ടിലെ ഓണം അത്തം തുടങ്ങുന്നതുമുതൽ അത്തത്തിൽ 'അമ്മ ഓരോ ദിവസം കഴിയുമ്പോൾ പൂക്കളുടെ എണ്ണം കൂട്ടുന്നതിനോടപ്പം കറികളുടെ എണ്ണം കൂടിയും തുടങ്ങുന്നു.പലതരം വറ്റലൂകൾ ഉണക്കിയും ചായ സമയത്തു രുചി നോക്കാൻ തരുന്നതോടുകൂടി അമ്മയും ഓണത്തെ വരവറിയിക്കാൻ തുടങ്ങും.പിരുവകളോടപ്പം തന്നെ കുട്ടികളുടെ ഓണ കളികളും ഒരു സൈഡിൽ നടക്കുന്നുണ്ടായിരിക്കും നടൻ പന്തുകളി,കുട്ടയും കോളും,തലപ്പന്തുകളി,ഏറിപന്തുകളി അങ്ങനെ അറിയാവുന്ന കാലികളെല്ലാം മാറി മാറി കളിച്ചു പല സമയങ്ങളിലും ഉച്ച ഊണിനു വൈകി എത്തുന്നതും പതിവ് വഴക്കു കേൾക്കലും ഇന്നും ഓർമയിൽ താങ്ങി നിൽക്കുന്നുണ്ട്.ഉത്രാടം എന്നത് മിക്കവർക്കും ഉറക്കമില്ലാത്ത രാത്രികളാണ്.വീട്ടിലെ ആണുങ്ങൾ കൂട്ടം കൂടി ചീട്ടകളികളി ഏർപ്പെടുന്നതും സ്ത്രീകൾ പാചകങ്ങളിൽ മുഴുകി നേരം വെളുപ്പിക്കുന്നതും കുട്ടികളും യുവാക്കളും കമ്പോളത്തിൽ നിന്ന് പലതരത്തിലുള്ള പുഷ്പങ്ങൾ വാങ്ങി ഗ്രാമത്തിന്റെ നടുക്കായി ഒരു പ്രൗഢ ഗംഭീര അത്തത്തിട്ടയിൽ പൂക്കളം നിറയ്ക്കുന്ന തിരക്കിലായിരിക്കും.തിരുവോണ നാളിൽ അതിരാവിലെ എഴുന്നേറ്റു ക്ഷേത്രത്തിൽ പോയി ഗ്രാമത്തിലെ കുട്ടികളും യുവാക്കളും ചേർന്ന് മാവേലി എഴുന്നതിനുള്ള ഘോഷയാത്ര ഒരുക്കുന്നതിലേക്കു കടക്കുകയായി മാവേലി,തോലുമാടൻ ,പുലി,വേട്ടക്കാരൻ അങ്ങനെ അനവധി കുട്ടികളിൽ വേഷം കെട്ടിച്ചു ഗ്രാമത്തിലൂടെ ഓരോ വീട്ടിലും ഉത്സവ മേളത്തോടെ കയറി ഇറങ്ങി ഓണത്തിന്റെ സന്ദേശം എത്തിക്കുകയായി.ഉച്ചയാകുമ്പോഴേക്കും എല്ലാരും ക്ഷീണിച്ചു വിശന്നിട്ടുണ്ടാകും പിന്നെ അവരവരുടെ വീടുകളിൽ പോയ് കുടുംബത്തോടപ്പം വിഭവ സമർത്ഥമായ സദ്യയിലേക്കാണ് .പിന്നെ ഒരു മൂന്ന് മാണിയോട് കൂടി വിവിധ ഓണപരിപാടികൾ തുടങ്ങുകയായി.എല്ലാ ഗ്രാമ വാസികളും പ്രായ ഭേദമന്യ പങ്കെടുക്കാൻ തയാറായി വരുകയായി .കസേരകളി,സൂചിയിൽ നൂൽകോർക്കൽ,വെള്ളം കുടി മത്സരം ,ബലൂൺ ചവിട്ടി പൊട്ടിക്കൽ,കാലം അടി,വടംവലി,താവളച്ചാട്ടം അങ്ങനെ ഇരുട്ടോളം എന്തൊക്കെ പരിപാടി അവതരിപ്പിക്കാൻ പറ്റോ അതെല്ലാം എല്ലാവരുടെയും പങ്കാളിത്തത്തോടു കൂടി നടത്തുകയും അവയ്കൊരൊന്നും വിജയിയെ തിരഞ്ഞെടുക്കുകയും ചെയുമ്പോൾ ചെറിയ സമ്മാനമാണെങ്കിലും അവരുടെ ഉള്ളിലെ സന്തോഷം ആണ് വീണ്ടും പരിപാടികൾ അവതരിപ്പിക്കാൻ നമ്മുടെ ഊർജം .തിരുവോണം കഴിഞ്ഞാൽ അവിട്ടം ചതയം പലരും ബന്ധുക്കളുടെ വീടുകളിൽ ഓണം കൂടുന്ന ചടങ്ങുകളിലാണ്.ഓണം കഴിഞ്ഞാൽ വീണ്ടും അവർ അടുത്ത ആഘോഷം വരുന്ന വരെ ഓരോ ജോലി തിരക്കുകളിലേക്ക് പോകുകയായ്.ഇന്ന് കാലവും ലോകവും അതി വേഗം സഞ്ചരിക്കുകയാണ്.അതിനോടപ്പം ചിലർ ഓടിയെത്തുന്നു മറ്റു ചിലർ പിറകിൽ ആകുന്നു .കൂടുതൽ പേരുടെ ഓണവും ദൃശ്യമാധ്യമത്തിൽ ചിലവഴിക്കുന്നു.കുട്ടികൾ മൊബൈൽഫോണുകളിലും സന്ദേശങ്ങളിലും ഓണം നിര്ത്തുന്നു ,നഷ്ടപെടുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം .ഇനി വരുന്ന തലമുറയുടെ ഓണം ചിലപ്പോൾ ഇങ്ങനെ ആകാം . കള്ളവും ഇല്ല ചതിയും ഇല്ല എല്ലാ മനുഷ്യന് ഒന്ന് പോലെ എന്ന മഹാബലി തമ്പുരൻറെ കാലത്തേ ജീവിതം എന്നെങ്കിലും നമ്മുക്ക് തിരികെ ലഭിക്കട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.