Skip to main content

കക്കാത്ത കള്ളൻ

onakkurippu15

Entry No:015

Sanil Sunny [ Fakeeh Technologies ]

 

ഓണം അവസാനിച്ചാലും കുറച്ച് ദിവസത്തേക്ക് ചില ഓർമകൾ നിലനിൽക്കും, എന്നാൽ വർഷങ്ങൾക്ക് ശേഷവും നിലനിൽക്കുന്ന ഓർമകളിൽ ചിലത് അനാളിൽ മനസിന്‌ പൊടി വേദനകൾ നൽകി ഇന്നു ആർത്തു ചിരിക്കുന്നവയാകാം.

വർഷം 2008, ദിവസം കൃത്യമല്ല. ദീപ ടീച്ചർ മലയാളം പഠിപ്പിക്കുന്നു. ചാറ്റൽ മഴ നനഞ്ഞു വന്ന പീയൂൺ ബുക്കിൽ നിന്ന് ഒരു കടലാസ് എടുത്തു കൊടുത്തു. വായിച്ചു ഒപ്പിട്ട ശേഷം ടീച്ചർ പറഞ്ഞു ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വരുന്ന വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. പതിവ് പോലെ ഈ വർഷവും class compation ആയി അത്തപ്പൂ

മത്സരം ഉണ്ട്, അതിനായി പൈസ പിരിക്കാനും, ക്രമീകരിക്കാനുമായി രണ്ട്പേർ വേണം. എല്ലാവരുടെ മുഖത്തും താല്പര്യം തീരെ ഇല്ല, എന്നാൽ നടു നിവർത്തി, ഉപ്പൂറ്റി തറയിൽ കുത്തി ടീച്ചറിന്റെ ശ്രദ്ധ കിട്ടാൻ വേണ്ടി മിക്കവരും ശ്രമിക്കുന്നു. ടീച്ചറിന്റെ കണ്ണിലുണ്ണിയായാ ജിബിന് ആത്മവിശ്വാസം കുറച്ചു കൂടുതൽ ആയിരുന്നു. ടീച്ചർ കൈ ഉയർത്തി എന്റെ നേരെ ചൂണ്ടി, ഞാൻ ബാക്കിൽ തിരിഞ്ഞു നോക്കി, വേറെ ആരുമില്ല ഭിത്തി മാത്രം. ക്ലാസ്സിലെ 44 കുട്ടികളും ഞെട്ടി, സഹായത്തിനു ആരെ വേണമെന്ന് ചോദിച്ചു, സുദർശൻ പി കേ മതി ടീച്ചർ.

ഓണാഘോഷ ദിവസമെത്തി, മൂന്ന് വൃത്തം ഉള്ള അത്തപ്പൂവിന്റെ മുത്താമത്തെ വൃത്തത്തിൽ മുല്ലപ്പൂ ആണ് ഇടുന്നത്. രാവിലെ തന്നെ കളം വരച്ചു. കുട്ടികൾ പൂവിനായി കാത്തിരിക്കുന്നു. ഞാനും സുദർശനും പൂവുമായി പോകും വഴി 9B യുടെ ഉള്ളിൽ ഒരു കുട്ടി നിന്ന് കരയുന്നു,. നിത്യ സോമൻ, ക്ലാസ്സിലെ ഏറ്റവും ഭംഗിയുള്ള പെൺകുട്ടി. എന്തിനാ കരയുന്നത് എന്നുള്ള ചോദ്യത്തിന് അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു, തിരുവാതിര കളിക്കാനുള്ള കുട്ടികൾ എല്ലാരും മുല്ലപ്പൂ ചൂടണമെന്ന് നിർബന്ധമായിരുന്നു. സ്‌കൂളിലേക്ക് വരുന്ന വഴി മുല്ലപ്പൂ എവിടേയോ കളഞ്ഞുപോയി.

തിരുവാതിര കഴിഞ്ഞു പത്തു മിനിറ്റ് ശേഷമേ അത്തപ്പൂ മത്സരം ആരംഭിക്കത്തുള്ളൂ. ഞാൻ എന്റെ കൈയിൽ ഉള്ള പൂവിൽ നിന്നും ഒരു മുഴം അവൾക്ക് കൊടുത്തു, സുദർശനെ സൂചിയും നൂലും മേടിക്കാൻ അയച്ചു. ക്ലാസ്സിൽ എത്തിയ എന്നോട് കുട്ടികൾ പറഞ്ഞു മുല്ലപ്പൂ കുറവാണല്ലോ എന്ന്. മത്സരം തുടങ്ങും മുമ്പ് കുറവുള്ളത് എത്തിക്കാമെന്ന് ഞാൻ പറഞ്ഞു. ഞാനും സുദർശനും എല്ലാ പൂ കടകളിലും കയറി, എല്ലായിടത്തും തീർന്നിരുന്നു. സുദർശൻ എന്നോട് പറഞ്ഞു, ഇന്നു നമ്മൾ എല്ലാരുടെയും മുന്നിൽ കള്ളന്മാർ ആകും, എല്ലാം നീ കാരണമാ. തിരികെ ക്ലാസ്സിൽ എത്തിയപ്പോൾ മത്സര സമയം അവസാനിച്ചിരുന്നു. മത്സര അവലോകനത്തിന് വന്ന ഹെഡ് മിസ്ട്രെസിന് മുന്നിൽ ദീപ ടീച്ചർ നാണം കേട്ടു.

മുല്ലപ്പൂക്കൾ ഒഴിഞ്ഞിരുന്ന സ്ഥാലത്തു അവർ ജമന്തി പൂക്കൾ ഇട്ടു. ഇത്രയും മോശം അത്തം താൻ ഇതുവരെ കണ്ടിട്ടില്ല എന്നു HM പറഞ്ഞു. അത്തപ്പൂ മത്സരം പരാജയപെട്ടതിൽ ഉപരി എന്നെ അലട്ടിയതു ടീച്ചറിന്റെ വാചകങ്ങൾ ആയിരുന്നു.

" നിങ്ങൾക്ക് പൈസ വേണമായിരുന്നെങ്കിൽ എന്നോട് ഒരു വാക്ക് ചോദിച്ചാൽ മതിയല്ലോ, ഇങ്ങനെ ചെയ്യണമായിരുന്നോ "