പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക ഹൈസ്കൂൾ, കണ്ടശ്ശാങ്കടവ്, തൃശൂരിൽ ഇന്ന് "മൈ സ്കൂൾ കിറ്റ്" വിതരണം ചെയ്തു. ഇത് രണ്ടാം തവണയാണ് ഈ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. ആദ്യ തവണ പോയപ്പോൾ പറഞ്ഞിരുന്ന 30 കുട്ടികൾക്കുള്ള സയന്റിഫിക് കാൽക്കുലേറ്റർ, കാൽക്കുലേറ്റർ, പേന, പെൻസിൽ, കുടകൾ എന്നിവയാണ് വിതരണം ചെയ്തത്. പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ചൈതന്യൻ, വിനോദ് ശിവകുമാർ എന്നിവരാണ് ആക്ടിവിറ്റിയിൽ പങ്കെടുത്തത്.
സ്കൂളിലെ സംസ്കൃതം പഠിപ്പിക്കുന്ന ടീച്ചറായ ശാലിനി ടീച്ചറാണ് പ്രതിധ്വനിക്കു സ്കൂളിലെ റിക്വസ്റ്റ് നൽകിയത്. ജയലക്ഷ്മി ടീച്ചറാണ് സ്കൂളിലെ പ്രിൻസിപ്പൽ.
"മൈ സ്കൂൾ കിറ്റ്" പരിപാടിയുമായി സഹകരിക്കുന്ന ജീവനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി.