Skip to main content

നവകേരളത്തിനായി നമുക്കു ഐ ടി ജീവനക്കാർക്കും അണിചേരാം

cm

നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കണം. സർക്കാരിന്റെ ഖജനാവിന്റെ വലിപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ് കേരളത്തിന്റെ ശക്തി. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയും. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ല.

ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് നൽകട്ടെ. അതേക്കുറിച്ച് ചിന്തിക്കണം. എല്ലാവർക്കും ഒരു മാസത്തെ ശമ്പളം ഒന്നിച്ചു നൽകാനായി എന്നു വരില്ല. മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസതവണയായി നൽകാമല്ലോ. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണം." മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ മുകളിലത്തെ അഭ്യർഥനയോടു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

മൂന്നു ദിവസത്തെ ശമ്പളം വീതം പത്തു മാസത്തവണകളായോ അവരവരാൽ കഴിയുന്ന ഗഡുക്കളായോ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് നൽകാൻ എല്ലാ ഐ ടി ജീവനക്കാരോടും പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.
ഐ ടി ജീവനക്കാർ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പ്രതിധ്വനിക്കു നൽകിയ തുകയിൽ, വിവിധ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊടുത്തതിന്റെ ചെലവ് കഴിഞ്ഞിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രതിധ്വനി നൽകുന്നതായിരിക്കും.