പ്രതിധ്വനി വിമൺസ് ഫോറം അംഗങ്ങളായ ഹസീന, ബിന്ദു, റിയ, മെർലിൻ, ഉണ്ണിമായ, ആമി, അശ്വതി, സുനിത, ഗംഗ, കീർത്തി എന്നീ ടെക്കികളാണു നോട്ടു ബുക്കുകൾ പകർത്തിയെഴുതി വിദ്യാർത്ഥി സുഹ്രുത്തുക്കളെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. ഒന്ന് മുതൽ ഹൈസ്കൂൾ ക്ലാസ്സ് വരെ ഉള്ള കേരള സിലബസ്സിലുള്ള കുട്ടികൾക്കായുള്ള നോട്ട്സ് ആണു എഴുതിയത്.
റ്റീം ഇൻക്യുബേറ്റർ തുടങ്ങിവച്ച ക്യാമ്പയിനിൽ പ്രതിധ്വനി വനിതാ ഫോറം അംഗങ്ങൾ കൂടി ചേരുകയായിരുന്നു.
ഇന്നലെ(27-08-2018) വൈകുന്നേരം 4 മണിക്ക് ടെക്നോപാർക്ക് നിളാ ബിൽഡിംഗിൽ വച്ചു നടന്ന ചടങ്ങിൽ പ്രതിധ്വനി വനിതാ ഫോറം അംഗങ്ങൾ ബുക്കുകൾ ടീം ഇൻക്യുബേറ്റർ അംഗങ്ങളായ അഭിലാഷ് T, ഗോകുൽ K എന്നിവർക്ക് കൈമാറി. ചടങ്ങിൽ വനിതാ ഫോറം കൺവീനർ ശ്രീമതി. പ്രശാന്തി പ്രമോദ് സ്വാഗതം പറയുകയും സ്റ്റെബിലിക്സ് കമ്പനിയുടെ HR ആയ ശ്രീമതി. ആരതി ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. എഴുതി പൂർത്തിയാക്കിയ മുപ്പതോളം നോട്ടുബുക്കുകൾ ആണ് കൈമാറിയത്.
പ്രളയക്കെടുതിയിൽ നോട്ട്ബുക്കുകൾ നഷ്ട്ടപെട്ട കുട്ടികൾക്ക് വരും ദിവസങ്ങളിൽ പ്രതിധ്വനി വനിതാ ഫോറം പ്രവർത്തകർ കൂടുതൽ ബുക്കുകൾ എഴുതി നൽകും.