മുഖ്യമന്ത്രിയുടേയും, ഡി ജി പി യുടേയും ദുരിതാശ്വാസ ക്യാമ്പ് സന്ദർശനങ്ങൾക്ക് ശേഷം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അടിവസ്ത്രങ്ങളുടെ അപര്യാപ്തത ബോധ്യപ്പെട്ടതിനെ തുടർന്ന് അവ ശേഖരിക്കാൻ എല്ലാ പോലീസ് സ്റ്റേഷനിലേയ്ക്കും ഡി ജി പി യുടെ നിർദേശമുണ്ടായിരുന്നു. കഴക്കൂട്ടം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ സുരേഷ് ന്റെ നിർദ്ദേശപ്രകാരം ടെക്‌നോപാർക്ക് ക്ലബ്ബിലുള്ള പ്രതിധ്വനി റിലീഫ് കളക്ഷൻ ക്യാമ്പിൽ നിന്നും, സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള അടിവസ്ത്രങ്ങൾ, കുട്ടികൾക്കുള്ള ഡയപ്പർ എന്നിവ അടങ്ങിയ 15 ബോക്സുകൾ സബ് ഇൻസ്പെക്ടർ ശ്രീ ബാബുവിനു പ്രതിധ്വനി വൈസ് പ്രസിഡന്റ് മാഗി വൈ. വി കൈമാറി. ഇവ ജില്ലാ പോലീസ് ആസ്ഥാനത്തേക്കും അവിടെ നിന്നും ക്യാമ്പുകളിലേക്കും ഉടൻ എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
ഐ ടി ജീവനക്കാർ പ്രതിധ്വനി റിലീഫ് ക്യാമ്പിൽ എത്തിച്ച അടിവസ്ത്രങ്ങളിൽ ക്യാമ്പുകളിൽ കൊടുത്തതിൽ ബാക്കിയുണ്ടായിരുന്നവയാണ് പോലീസിന് നൽകിയത്.