ടെക്നോപാർക്കിലെ ഇൻഫോസിസ് ജീവനക്കാരനും, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗവുമായ മാർട്ടിൻ ജോസ്, മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ സമാഹരിക്കാനായ് തന്റെ ബുള്ളറ്റിൽ തനിച്ച് യാത്ര ആരംഭിച്ചു. ഇന്ന് (23-08-2018) വൈകുന്നേരം 6 മണിയ്ക്ക് ടെക്നോപാർക്ക് ഫ്രെണ്ട് ഗേറ്റിൽ നിന്നും പ്രതിധ്വനി പ്രസിഡന്റ് ശ്രീ.വിനീത് ചന്ദ്രൻ "സപ്പോർട്ട് കേരള" യാത്ര ഫ്ലാഗോഫ് ചെയ്തു.
എത്ര ചെറുതാണെങ്കിലും നിങ്ങളുടെ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുക, കൂടുതൽ ചെറിയ സംഭാവനകൾക്ക് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയും എന്നതാണീ "സപ്പോർട്ട് കേരള" യാത്രയുടെ സന്ദേശം. 5 ദിവസം നീണ്ട് നിൽക്കുന്നു യാത്രയിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ ഏകദേശം 2500 കിലോമീറ്റർ സഞ്ചരിക്കാനാണു മാർട്ടിൻ ഉദ്ദേശിക്കുന്നത്. മാർട്ടിന്റെ യാത്രയ്ക്ക് പ്രതിധ്വനിയുടെ എല്ലാവിധ പിന്തുണയും ആശംസകളും