Skip to main content

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പ്രതിധ്വനി സ്പെഷ്യൽ ക്യാമ്പയിനിലൂടെ ശേഖരിച്ച മരുന്നുകൾ വിതരണം ചെയ്തു.

Trivandrum Medical College

മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി സ്പെഷ്യൽ ക്യാമ്പയിനിലൂടെ ഐ ടി ജീവനക്കാരിൽ നിന്നും പ്രതിധ്വനി ശേഖരിച്ച മരുന്നുകൾ ഇന്ന് മെഡിക്കൽ കോളേജിലെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്ളഡ് റിലീഫ് സെല്ലിന് നൽകി. മെഡിക്കൽ കോളേജ് ആവശ്യപ്പെട്ട മരുന്നുകൾ ആണ് സ്പെഷ്യൽ ക്യാമ്പയിനായി ശേഖരിച്ചത്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ എന്നീ സ്ഥലങ്ങളിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം അതാതു ജില്ലകളിലെ ക്യാമ്പുകളിൽ ഈ മരുന്നുകൾ വിതരണം ചെയ്യും. Dr.രോഹിത് കൃഷ്ണ, Dr.മിഥുൻ, Dr.ജയശങ്കർ എന്നിവർ പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺസൻ കെ ജോഷി, പാർവതി രാജീവ്, പ്രിജേഷ് എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.

പ്രധാനപ്പെട്ട മരുന്നുകൾക്കായി നടത്തിയ സ്പെഷ്യൽ ക്യാമ്പയിനുമായി സഹകരിച്ചു ആവശ്യം വേണ്ട മരുന്നുകൾ എത്തിച്ച ഐ ടി ജീവനക്കാർക്ക് നന്ദി. കഴിഞ്ഞ ദിവസം 4 ലക്ഷം രൂപയുടെ മരുന്നുകൾ ആദ്യ ഘട്ടമായി മെഡിക്കൽ കോളേജിന് നൽകിയിരുന്നു.