തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു പ്രതിധ്വനിയുടെ വക മരുന്നുകൾ വിതരണം ചെയ്തു.
------------------------------------------------------------------------
കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ പ്രളയത്തിൽ അപകടപ്പെട്ടവർക്ക് ചികിത്സാ സഹായത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നാല് ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു. ഇന്നലെ (19-08-2018) വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ടീം പ്രതിധ്വനി മരുന്നുകൾ കൈമാറി.മെഡിക്കൽ കോളേജിലെ ഡോക്ടറായ ശ്രീ. അമൽ മരുന്നുകൾ ഏറ്റുവാങ്ങി. പ്രതിധ്വനിയെ പ്രതിനിധീകരിച്ചുകൊണ്ട് പ്രതിധ്വനി വൈസ് പ്രസിഡന്റ് അജിത് അനിരുദ്ധൻ, പ്രതിധ്വനി ട്രെഷറർ രാഹുൽ ചന്ദ്രൻ, അഖിൽ, രാജേഷ്, സന്തോഷ്, അനുമോദ്, ആശ എന്നിവർ തദവസരത്തിൽ ഉണ്ടായിരുന്നു.