Skip to main content

Prathidhwani given representation to Minister for Requesting intervention in speed control in front of KINFRA gate

kinfra speed limit

കിൻഫ്ര മെയിൻ ഗേറ്റിനു മുന്നിലായി എം സി റോഡിൽ വേഗ നിയന്ത്രണ സംവിധാനത്തിനു പ്രതിധ്വനി നിവേദനം നൽകി 

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

കിൻഫ്ര  മെയിൻ ഗേറ്റിനു മുന്നിലുള്ള എം സി റോഡ് ബൈപാസ് റോഡിൽ   വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കണം എന്ന് അഭ്യർഥിച്ചു  ഐ ടി  ജീവനക്കാരുടെ ക്ഷേമ സംഘടന ആയ  പ്രതിധ്വനി ബഹുമാനപ്പെട്ട സഹകരണ - ടൂറിസം മന്ത്രി  ശ്രീ കടകംപള്ളി സുരേന്ദ്രനു നിവേദനം നൽകി.  പ്രതിധ്വനി കിൻഫ്ര കൺവീനർ  സുകേഷ് ചന്ദ്രൻ, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം കിരൺ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രതിധ്വനി  ജോയിന്റ് സെക്രട്ടറി എ. കെ ജോഷി എന്നിവരാണ് മന്ത്രിയെ കണ്ടു നിവേദനം നൽകിയത്. പ്രശ്നം അനുഭാവപൂർവം ചോദിച്ചറിഞ്ഞ മന്ത്രി,  വേണ്ട നിർദ്ദേശം ഉടൻ നൽകാമെന്ന് പ്രതിധ്വനിയെ അറിയിച്ചു. 

 

നിത്യേനെ നൂറുകണക്കിനു വാഹനങ്ങളും ആളുകളും വന്ന് പോകുന്ന കിൻഫ്രയിലെ മുൻഗേറ്റിൽ അപകടങ്ങൾ പതിവ് കാഴചയാണു.  എം. സി റോഡ് ബൈപ്പാസിലെ കൊടും വളവിനു മുന്നിലാണ് പ്രസ്തുത ഗേറ്റ് എന്നതാണ്‌ ഈ അപകടങ്ങൾക്ക്  പ്രധാന കാരണം. എം സി റോഡ്  ബൈപ്പാസ്സിലൂടെ  വേഗത്തിൽ വരുന്ന വാഹനങ്ങൾ വളവിൽ മറുഭാഗത്തെ കാഴ്ച പൂർണ്ണമായും തടസ്സപ്പെടുന്നതിനാൽ കിൻഫ്രാ ക്യാമ്പസിനകത്തേയ്ക്കോ പുറത്തേയ്ക്കൊ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച്  അപകടങ്ങൾ ഉണ്ടാകുന്നു. ഈ സ്ഥലത്തിനടുത്തായി ആണ് രണ്ടാഴ്ച മുൻപ് ഇ & വൈ ജീവനക്കാരനായ ആന്ധ്രപ്രദേശ് സ്വദേശി മല്ലികാർജുൻ റാവു അപകടത്തിൽ പെട്ട് മരണമടഞ്ഞത്. 

 

കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ചാൽ ഒഴിവാക്കാനാകുമായിരുന്നവയാണു പല അപകടങ്ങളും എന്നിരിക്കെ, എത്രയും വേഗം ട്രാഫിക് സിഗ്നലുകൾ/ ബാരിക്കേഡ് തുടങ്ങിയ   വേഗനിയന്ത്രണ സംവിധാനം സ്ഥാപിച്ച് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രതിധ്വനി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. 

 

Please see below the request 

 

To 

 

Sri Kadakampally Surendran 

Honorable Minister for Tourism and Dewasom

Govt of Kerala

 

Dear Sir, 

 

Sub : Requesting Traffic Signal or Barricades before and after the KINFRA gate  

 

Prathidhwani- Welfare Organisation of IT Employees invite your kind attention regarding the traffic issue which we face in MC Road Bypass.

 

On a day to day basis hundreds of vehicles and persons visit KINFRA / EY office, the KINFRA main gate is situated right after a blind curve. This dangerous curve pushes many persons / vehicles to accidents unnecessarily which can be avoided to a certain extent. Last week an employee of EY Mallikarjun Rao from Andhra Pradesh hitted by another vehicle and passed away at hospital. 

 

 

The vehicles which are coming from Vetturoad Junction towards the KINFRA gate need to cross the MC Road Bypass so as to enter into the KINFRA premises / gate, the vehicles travelling in MC Road bypass are speeding and due to the blind cure the drivers cannot see vehicles that are crossing the road towards the KINFRA gate, which create numerous accidents due to this.

 

This issue is happening all time throughout the day whenever a vehicle enters / leaves KINFRA gate. We humbly request you to install barricades before and after the KINFRA gate or Traffic Signals in the MC Road bypass.

 

 

 

·       This will help the drivers alert and reduce the speed of vehicles in and around the KINFRA gate

 

·       Any vehicle / humans can cross the road much more safely

 

·       Vehicles travelling in MC road bypass will get enough response time to avoid accidents in front of KINFRA gate

 

Please consider the request and give direction for a proper corrective action. 

 

 

 

Yours Faithfully,

 

Vineeth Chandran 

 

(President, Prathidhwani)

 

9895374679

 

 

Rajeev Krishnan

 

(Secretary, Prathidhwani)

 

9446-55-11-93

 

 

Prathidhwani -Welfare Organisation of IT Employees

 

www.facebook.com/technoparkprathidhwani

 

www.prathidhwani.org