Skip to main content

സരോ കൃഷ്ണയ്ക്ക് സിവിൽ സർവീസ് കോച്ചിങ്ങിനു പ്രതിധ്വനിയുടെ സഹായം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ രണ്ടാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയായ സരോ കൃഷ്ണയ്ക്ക് സിവിൽ സർവീസ് പരീക്ഷ കോച്ചിങ്ങിനു പോകാൻ ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ  പ്രതിധ്വനി Rs.25000/- രൂപയുടെ വിദ്യാഭ്യാസ സഹായം നൽകി.  കൂലിപ്പണിക്കാരനായ സാബുവിന്റെയും വീട്ടമ്മയായ സുനിതയുടെയും മൂത്ത മകളാണ് സരോ കൃഷ്ണ. അനുജത്തി സുധി കൃഷ്ണ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു. കഴക്കൂട്ടം നെഹ്‌റു ജംക്ഷനിൽ ഉള്ള വീട്ടിലെത്തി പ്രതിധ്വനി വനിതാ ഫോറം സെക്രട്ടറി സുദിപ്ത എസ് വിദ്യാഭ്യാസ സഹായം സരോ കൃഷ്ണയ്ക്ക് കൈമാറി.

സാമൂഹ്യ പ്രവർത്തകരായ ശ്രീ സാംബശിവൻ, ശ്രീ ഷൈജു,  പ്രതിധ്വനി സെക്രട്ടറി രാജീവ്‌ കൃഷ്ണൻ എന്നിവരും  സരോയുടെ കുടുബാംഗങ്ങളും വീട്ടിൽ സന്നിഹിതരായിരുന്നു. എസ് എസ് എൽ സി ക്ക് 92% വും  പ്ലസ് ടുവിനു 91% മാർക്കും വാങ്ങിയ സരോക്ക് ലക്ഷ്യം സിവിൽ സർവീസാണ്. സിവിൽ സർവീസ് പരീക്ഷയിൽ വിജയത്തിലെത്താൻ സരോ കൃഷ്ണയ്ക്ക് പ്രതിധ്വനിയുടെ എല്ലാ ഭാവുകങ്ങളും നേരുന്നു. വിദ്യാഭ്യാസ സഹായത്തിനു പ്രതിധ്വനിയെ സഹായിച്ച അംഗങ്ങൾക്കും ജ്യോതിസിനും നന്ദി.

saro_krishna