Skip to main content

ഷോപ്പ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡ്, ചെയർമാനു പ്രതിധ്വനി നിവേദനം നൽകി.

welfare

ഷോപ്പ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ ഐ ടി ജീവനക്കാർക്ക് പ്രത്യേക വിഭാഗം ആരംഭിക്കണം എന്ന് അഭ്യർഥിച്ചു ഷോപ്പ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡ്, ചെയർമാൻ അഡ്വ. കെ. അനന്തഗോപനു പ്രതിധ്വനി നിവേദനം നൽകി.

പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ ചുവടെ :

1. നിലവിലുള്ള കേരളാ ഷോപ്സ് ആൻഡ് കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമപദ്ധതിയിലേക്കുള്ള വിഹിതം കേരളത്തിലെ ഐ ടി ജീവനക്കാർ അടയ്ക്കുന്നുണ്ട്. നിലവിൽ ഇത് ഐ ടി ഉദ്ദേശിച്ചു ള്ള ഒരു ക്ഷേമ നിധി പദ്ധതി അല്ല. ഐ ടി ജീവനക്കാർക്ക് മാത്രമായുള്ള ഒരു പ്രത്യേക സെക്‌ഷൻ തുടങ്ങുകയും ക്ഷേമ പദ്ധതികൾ വിവര സാങ്കേതിക മേഖലക്കു അനുയോജ്യമാകുന്ന രീതിയിൽ നടപ്പിലാക്കുകയും ചെയ്യുക.

2.ജീവനക്കാരുടെ വിഹിതവും കമ്പനി വിഹിതവും ചേര്ന്നുള്ള അംശാദായം ഐ ടി മേഖലക്കനുസരിച്ചു വർധിപ്പിക്കുക. അംശാദായത്തിനു വിവിധ സ്ലാബുകൾ നൽകുക

3.പെൻഷൻറെ കാലാവധി 60 വയസിൽ നിന്ന് ഐ ടി മേഖലക്കനുസൃതമായി 50 വയസ്സായി പരിഷ്ക്കരിക്കുക

4.തൊഴിൽ നഷ്ടത്തിൽ നിന്നും പരിരക്ഷ ലഭിക്കുന്നതിനായി അംശാദായത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ആയോ ലോൺ ആയോ സാമ്പത്തിക സഹായം നൽകുക

5.ക്ഷേമ ബോർഡുകളിൽ നിലവിലുള്ള അംഗത്വ ആനുകൂല്യങ്ങൾ അംശാദായത്തിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുക.

2012 മുതൽ ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐ ടി ജീവനക്കാരുടെ സംഘടന ആണ് പ്രതിധ്വനി.

പ്രതിധ്വനി ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജയരാമൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രോഹിത് ജ്യോതീന്ദ്രൻ, രാജീവ് കൃഷ്ണൻ എന്നിവരാണ് ഷോപ്പ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധി ബോര്‍ഡിൽ എത്തി ചെയർമാനെ കണ്ടത്.