Skip to main content

കേരള പോലീസ് - ബൈപാസ്സ് ബീക്കൺ പദ്ധതി ടെക്‌നോപാർക്ക് ഫേസ് 3 യുടെ മുന്നിൽ വെച്ച് ഉദ്ഘാടനം ചെയ്തു

Highway beacon

തിരുവനന്തപുരം സിറ്റി പോലീസ് നടപ്പിലാക്കുന്ന Bypass Beacon പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്‌നാഥ് ബഹ്‌റ IPS ഇന്നലെ ഉച്ചയ്ക്ക് ടെക്‌നോപാർക്ക് ഫേസ് 3 ക്കു മുന്നിൽ നിര്‍വ്വഹിച്ചു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് & സിറ്റി പോലീസ് കമ്മിഷണര്‍ ശ്രീ.ബല്‍റാം കുമാര്‍ ഉപാദ്ധ്യായ IPS ഉം മറ്റു പോലീസ് ഉദ്യോഗസ്ഥരും, ഐ ടി ജീവനക്കാരെ പ്രതിനിധീകരിച്ചു പ്രതിധ്വനി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ടെക്‌നോപാർക്കിന് സമീപമുള്ള സർവീസ് റോഡുകളിൽ / ഇട റോഡുകളിൽ അടുത്തിടെ നടന്ന ചില ഹരാസ്സ്മെന്റ് പരാതികൾ പ്രതിധ്വനി ജോയിന്റ് സെക്രട്ടറി പ്രശാന്തി പ്രമോദും മറ്റു വനിതാ ജീവനക്കാരും ശ്രീ.ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ ബോധ്യപ്പെടുത്തി. കൂടുതൽ പോലീസ് സെക്യൂരിറ്റി അദ്ദേഹം ഉറപ്പു നൽകി.

ഉത്‌ഘാടനം ചെയ്യപ്പെട്ട Bypass Beacon വാഹനങ്ങൾ കഴക്കൂട്ടം - ടെക്‌നോപാർക്ക് - ചാക്ക ബൈപാസിൽ പട്രോളിംഗിന് ഉണ്ടാകും.