ഈ വർക്ക് ഫ്രം ഹോം നാളുകളില്‍ നമ്മളില്‍ കൂടുതല്‍ പേരും ആനന്ദം കണ്ടെത്തിയത് വെത്യസ്ത ഭക്ഷണം ഉണ്ടാക്കി കഴിക്കുവാനും പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുവാനുമാണ്. മലബാര്‍ ബിരിയാണി മുതല്‍ പോറോട്ടവരെ, ഡാല്‍ഗോണ കോഫീ മുതല്‍ പിസ്സ വരെ, ഇറ്റാലിയന്‍ മുതല്‍ അറബ് ഭക്ഷണം വരെ നമ്മളീ കാലയളവില്‍ ഉണ്ടാക്കിയിട്ടുള്ളവരാണ് നമ്മള്.
പ്രതിധ്വനി യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിരുന്ന വീഡിയോയില്‍ ലഭിച്ച ലൈക്കിന്റെ എണ്ണം കണക്കിലെടുത്താണ് വിജയികളെ തീരുമാനിച്ചത്. അനന്തമായി നീണ്ടു പോയ ഈ ദുരിത കാലം കാരണം ഈ മത്സരത്തിന്റെ ഫലം പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല..
ഹെക്ടോഷിനും നീതുളിനും അഭിനന്ദനങ്ങൾ