Skip to main content

ആമിർ സൊഹയിലിനു ഉപരിപഠനത്തിനായി പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂളിന്റെ ലാപ്ടോപ്പ്

Education support
https://prathidhwani.org/amai-saeahayailainau-uparaipathanatatainaayai-parataidhavanai-maai-gavanamaenara-sakauulainarae

പഠനത്തിൽ സമർത്ഥനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആലപ്പുഴ സ്വദേശി ആമിർ സൊഹയിൽ എന്ന വിദ്യാർത്ഥിക്ക് ഉപരിപഠനത്തിനായി ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ലാപ്ടോപ് നൽകി. പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആയിരിന്നു ഈ സഹായം. ആലപ്പുഴ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് ആമിർ സൊഹയിലിന്റെ പഠന ചിലവുകൾ ഏറ്റെടുത്ത് നടത്തി വരുന്നത്. ആമിറിന് ചാർട്ടേർഡ് അക്കൗണ്ട് (CA) ആയുള്ള തുടർ പഠനത്തിനായി ആണ് പ്രതിധ്വനി നിർവാഹക സമിതി അംഗം കൂടിയായ ശ്രീ. അജിത് അനിരുദ്ധൻ തന്റെ ലാപ്ടോപ് നൽകുവാൻ സന്നദ്ധനായത്.

2019 നവംബർ 24 ന് ലാപ്ടോപ് സബ് ഇൻസ്പെക്ടർ ശ്രീ. പ്രതാപചന്ദ്രൻ അവർകളെ ഏൽപ്പിക്കുകയും അദ്ദേഹം അത് ആമിർ സൊഹയിലിന്റെ മാതാവിന് കൈമാറുകയും ചെയ്തു. പ്രതിധ്വനി നിർവാഹക സമിതി അംഗങ്ങളായ അജിത് അനിരുദ്ധൻ, ബിമൽ രാജ് എന്നിവരും സംബന്ധിച്ചു.