ലോകത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക കൂട്ടായ്മയായ "സൂര്യ" യും ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും സംയുക്തമായി ടെക്കികൾക്കായി "പരിണയം" നാടകത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. 2018 ഓഗസ്റ്റ് 2, വ്യാഴാഴ്ച വൈകിട്ട് 6.45 നു തൈക്കാട് - ഗണേശം, സൂര്യ നാടക കളരിയിലാണ് മലയാളത്തിന്റെ സാഹിത്യ കുലപതി ശ്രീ എം ടി വാസുദേവൻ നായർ രചന നിർവഹിച്ച സൂര്യയുടെ സ്ഥാപകനും നാടകാവിഷ്ക്കാരത്തിനു പുതിയ രൂപം നൽകിയ ശ്രീ സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്തതുമായ ഒന്നര മണിക്കൂറുള്ള 'പരിണയം' നാടകം അവതരിപ്പിക്കുക.