Skip to main content

Prathidhwani gave representation to the members of Kerala Legislative Committee for Welfare of Youth & Youth Affairs

Welfare for youth

Prathidhwani gave representation to  the members of Kerala Legislative Committee for Welfare of Youth & Youth Affairs

 

IT welfare organization , Prathidhwani gave representation requesting for creation of IT employees welfare board to the members of Youth Welfare  Committe members who were visiting Technopark. Members part of the visit where, Youth Welfare board committee chairman Sri T.V Rajesh MLA  and  Sri I.B. Satheesh MLA, Sri R. Rajesh MLA, Sri  K. Rajan MLA. Prathidhwani Secretary Rajeev Krishnan, Executive members Bibin Vasudevan, Arundas gave the request to the  Kerala Legislative Committee for Youth & Youth Affairs members.

 

The visiting members of State youth Welfare board reach around noon at the campus and spend around three hours. They visited the companies different phases at Technopark and had discussion with Technopark CEO Hrishikesh Nair.

Prathidhwani had also given Representation to Kerala CM Pinarayi Vijayan last November requesting for creation of  IT employees Social Security Borad, further MLA M Swaraj had submitted this request in Legislative assembly during March.

 

 

 

To 

 

Kerala Legislative Assembly COMMITTEE ON THE WELFARE OF YOUTH & YOUTH AFFAIRS

 

Dear Sir,

 

We are sharing the suggestion points for your consideration that Prathidhwani, the Welfare Organization of IT employees has come up with based on the discussions we had with IT employees. We understand that the number of employees working in IT sector in Kerala crosses the number of 1 lakh. Also, if you look at the growth of IT sector it is bound to increase in future. The contribution that IT employees’ provide is high both in terms of tax and software import.

 

Since it’s an unorganized sector, there is a misunderstanding that all the IT employees earn a high salaried figure – due to this there has been no welfare plans for job security in this sector. As you know, the Indian IT sector is fully dependent on the global developments, hence all the international crisis has a consequence on the IT employees. Also, lawfully companies can lay off the employees anytime.  Further, this is the only sector where the job security decreases with experience and the average lifetime of our job duration are around 20 years now. For employees who lose their jobs, we will need to plan long term on protecting them financially and securing the job in IT or other sectors. For this, we would need welfare plans to implemented in IT sector similar to those we have in other sectors. Prathidhwani sincerely requests that Kerala should start implementing the same as an exemplary to other states.

 

We had given the representation to Chief Minister Sri Pinarayi Vijayan and he said he will look into it. Kerala Legislative Assembly COMMITTEE ON THE WELFARE OF YOUTH & YOUTH AFFAIRS member Sri M Swaraj MLA raised the demand in Kerala Assembly on 8th March 2018 as submission. 

 

For the same, we are highlighting some of our suggestions below:

1.       A welfare board for IT employees named as Social Security board – IT employees are now paying a contribution to the existing Kerala Shops and Commercial Establishments, But this is not particular to IT employees. Considering the unique issues that exist in this sector we would require a separate board to be created for the IT employees. (Further, there should be an increase in the employee and employer contribution which is suited to this sector. The pension age also should be changed from 60 years. Security to be provided for job loss in terms of loan or insurance or financial help. the member benefits on welfare board to be increased based on the employee contribution

 

2.       Improve Gratuity Plans: Unlike the public sectors and other traditional sectors, in IT sector employees tend to witch companies faster for better prospects. Thus, the condition of staying in one particular company for longer duration should be changed for It employees.

 

 

3.       The IT committee which was formed in 2008 November to resolve the job issues in IT sector should be revived by including the IT employees also as part of the committee.

 

Prathidhwani has been working towards cultural and social programs aimed at the welfare of IT employees since 2012.

 

Yours faithfully,

Vineeth Chandran 

(President, Prathidhwani)

9895374679

 

Rajeev Krishnan

(Secretary, Prathidhwani)

9446-55-11-93

Prathidhwani -Welfare Organisation of IT Employees

www.facebook.com/technoparkprathidhwani

www.facebook.com

 

 

ടെക്‌നോപാർക്ക് സന്ദർശിച്ച യുവജന ക്ഷേമ നിയമസഭാ കമ്മിറ്റിക്കു പ്രതിധ്വനി നിവേദനം നൽകി 

 

ടെക്‌നോപാർക്ക് സന്ദർശിച്ച യുവജന ക്ഷേമ നിയമസഭാ കമ്മിറ്റിക്കു ഐ ടി ജീവനക്കാർക്കായി ഐ ടി എംപ്ലോയീസ് സോഷ്യൽ സെക്ക്യൂരിറ്റി ബോർഡ്  രൂപീകരിക്കണം എന്ന് അഭ്യർഥിച്ചു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ  പ്രതിധ്വനി നിവേദനം നൽകി. യുവജന ക്ഷേമ നിയമസഭാ കമ്മിറ്റി ചെയർമാൻ ശ്രീ ടി വി രാജേഷ് MLA, ഐ ബി സതീഷ് MLA  , ആർ  രാജേഷ് MLA, കെ രാജൻ MLA എന്നിവരാണ് ഇന്ന് ടെക്‌നോപാർക്ക് സന്ദർശിച്ചത്. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ബിബിൻ വാസുദേവൻ, അരുൺദാസ് എന്നിവരാണ് യുവജന ക്ഷേമ നിയമസഭാ കമ്മിറ്റി അംഗങ്ങളെ കണ്ടു നിവേദനം നൽകിയത്. യുവജന ക്ഷേമ നിയമസഭാ കമ്മിറ്റി ഈ ആവശ്യം ചർച്ച ചെയ്യുമെന്ന് ചെയർമാൻ ശ്രീ ടി വി രാജേഷ് എം എൽ എ പ്രതിധ്വനിക്കു  ഉറപ്പു നൽകി . ( Attached Picture)

 

ഇന്ന് 12 മണിക്ക് ടെക്‌നോപാർക്കിലെത്തിയ നിയമസഭാ കമ്മിറ്റി അംഗങ്ങൾ മൂന്നു മണിക്കൂറോളവും ഇവിടെ ചിലവഴിച്ചു. സി ഇ ഒ ശ്രീ ഋഷികേശ് നായരുമായി ചർച്ച നടത്തുകയും ടെക്‌നോപാർക്കിലെ  വിവിധ ഫേസുകളിലുള്ള കമ്പനികൾ സന്ദർശിക്കുകയും ചെയ്തു. 

 

ഐ ടി എംപ്ലോയീസ് സോഷ്യൽ സെക്ക്യൂരിറ്റി ബോർഡ്  രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞ വർഷം നവംബറിൽ മുഖ്യമന്ത്രിക്ക് പ്രതിധ്വനി നിവേദനം നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ സബ്‌മിഷനിലൂടെ  എം സ്വരാജ് എം എൽ എ യും ഈ ആവശ്യം ഉന്നയിച്ചിരുന്നു. 

 

പ്രതിധ്വനി യുവജന ക്ഷേമ നിയമസഭാ കമ്മിറ്റി ക്കു നൽകിയ നിവേദനം ചുവടെ 

 

Dear Sir,

 

ഐ ടി  ജീവനക്കാരുടെ ക്ഷേമ  സംഘടനയായ പ്രതിധ്വനി, കേരളത്തിലെ ഐ ടി ജീവനാക്കാരുടെ ക്ഷേമത്തിനായി ജീവനക്കാരുമായി കൂടിയാലോചിച്ച് സമാഹരിച്ച നിർദ്ദേശങ്ങൾ യുവജന ക്ഷേമ നിയമസഭാ കമ്മിറ്റിയുടെ  പരിഗണനയ്ക്കായി സമർപ്പിക്കുന്നു.

 

നിലവിൽ കേരളത്തിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിലധികം വരുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.  ഐ ടി വളർച്ച അനുസരിച്ചു നോക്കുകയാണെങ്കിൽ സമീപ ഭാവിയിൽ തന്നെ ജീവനക്കാരുടെ എണ്ണം കൂടാൻ ആണ് സാധ്യത. സോഫ്റ്റ്‌വെയർ കയറ്റുമതിയിലൂടെയും നികുതിയിലൂടെയും   ഈ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർ സംസഥാനത്തിൻറെ വളർച്ചയ്ക്കായി നൽകുന്ന സംഭാവന ചെറുതല്ല. തീർത്തും അസംഘടിതമായ സ്വകാര്യമേഖലയായതിനാലും എല്ലാ ജീവനക്കാരുടെയും വരുമാനം വളരെ ഉയർന്നതാണെന്ന തെറ്റിദ്ധാരണ ഉള്ളതിനാലും ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വനു വേണ്ടി നാളിതുവരെ സർക്കാരുകൾ ഒരു പദ്ധതിയും ആലോചിച്ചിട്ടില്ല.  താങ്കൾക്കു അറിയുന്നത് പോലെ ഐ.ടി. മേഖല ഏതാണ്ട് പൂര്ണമായി വിദേശത്തുള്ള ജോലി ക്രമത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട് തന്നെ ആഗോള പ്രതിസന്ധികളെല്ലാം തന്നെ ജോലിസ്ഥിരതയെ ബാധിക്കും. നിയമപരമായി സ്ഥാപനങ്ങള്ക്ക് എപ്പോള് വേണമെങ്കിലും ജീവനക്കാരെ പിരിച്ചു വിടാനും കഴിയും. മാത്രമല്ല പ്രവർത്തി പരിചയം കൂടി വരും തോറും തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു വരുന്ന ഈ ഐ.ടി.മേഖലയിൽ  ഏകദേശം 20 വര്ഷത്തോളമാണ്‌  ഒരു സാധാരണ  ഐ ടി ജീവനക്കാരന്റെ ജോലി കാലയളവായി ഞങ്ങൾ മനസ്സിലാക്കുന്നത്.

 

അത്തരത്തിൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള   ജീവനക്കാരെ ദീര്ഘവീക്ഷണത്തോടെ അവരുടെ  സാമൂഹ്യ സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി - മറ്റൊരു ഐ ടി ജോലി കണ്ടെത്തുന്നതിനോ മറ്റു മേഖലകളിലേക്ക്  മാറുന്നതിനോ - നിലവിലുള്ള മറ്റു തൊഴിൽ മേഖലകളിൽ നടപ്പിലാക്കിയ പദ്ധതികൾ ഐ.ടി. മേഖലയ്ക്ക് കൂടി അനുയോജ്യമായ രീതിയിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ  നടപ്പിലാക്കണമെന്ന് പ്രതിധ്വനി വിനീതമായി അഭ്യർത്ഥിക്കുന്നു .

 

അതിനായി പ്രതിധ്വനിയുടെ നിർദ്ദേശങ്ങൾ ചുവടെ :

 

1. ഐ ടി ജീവനക്കാർക്ക്  മാത്രമായുള്ള  ഒരു  ക്ഷേമ നിധി ബോർഡ്  ഐ ടി എംപ്ലോയീസ് സോഷ്യൽ സെക്ക്യൂരിറ്റി ബോർഡ് എന്ന പേരിൽ രൂപീകരിക്കുക: നിലവിലുള്ള കേരളാ ഷോപ്സ് ആൻഡ്  കൊമേഴ്സ്യല് എസ്റ്റാബ്ലിഷ്മെന്റ്  ക്ഷേമപദ്ധതിയിലേക്കുള്ള വിഹിതം കേരളത്തിലെ  ഐ ടി ജീവനക്കാർ അടയ്ക്കുന്നുണ്ട്. ഇത്  ഐ ടി ഉദ്ദേശിച്ചു ള്ള ഒരു ക്ഷേമ നിധി പദ്ധതി അല്ല . ഐ ടി ജീവനക്കാർക്ക്  മാത്രമായുള്ള  ഒരു  ക്ഷേമ പദ്ധതി വിവര സാങ്കേതിക മേഖലക്കു അനുയോജ്യമാകുന്ന രീതിയിൽ നടപ്പിലാക്കുക.

 

(ജീവനക്കാരുടെ വിഹിതവും കമ്പനി  വിഹിതവും ചേര്ന്നുള്ള അംശാദായം ഐ ടി മേഖലക്കനുസരിച്ചു വർധിപ്പിക്കുക,  പെൻഷൻറെ കാലാവധി 60 വയസിൽ നിന്ന് അനുയോജ്യമായി പരിഷ്ക്കരിക്കുക,  തൊഴിൽ നഷ്ടത്തിൽ  നിന്നും പരിരക്ഷ ലഭിക്കുന്നതിനായി അംശാദായത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് ആയോ ലോൺ ആയോ സാമ്പത്തിക സഹായം നൽകുക, ക്ഷേമ ബോർഡുകളിൽ  നിലവിലുള്ള അംഗത്വ ആനുകൂല്യങ്ങൾ  അംശാദായത്തിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുക).

 

2, ഗ്രാറ്റിവിറ്റി നിയമങ്ങള് പരിഷ്കരിക്കുക: പൊതു മേഖലയില് നിന്നും വ്യത്യസ്ഥമായി വിവര സാങ്കേതിക മേഖലയില് ഭൂരിഭാഗവും ഒരു കമ്പനിയില് തന്നെ മുഴുവന് കാലവും ജോലി ചെയ്യാതെ മികച്ച തൊഴിലവസരങ്ങള്ക്കായി കമ്പനികള് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഗ്രാറ്റിവിറ്റി അനുകൂല്യത്തിനായി വേണ്ട ഒരേ കമ്പനിയിലുള്ള ദീർഘ നാളത്തെ സേവനം എന്നത് പ്രായോഗികമായി പരിഷ്‌ക്കരിക്കുക.

 

3, 2008 നവമ്പറിൽ  സംസ്ഥാന സർക്കാർ ഐ.ടി കമ്പനികളിലെ തൊഴില് പ്രശ്നങ്ങൾ വരുമ്പോൾ ചര്ച്ച ചെയ്തു പരിഹരിക്കാന് രൂപീകരിച്ച പ്രത്യേക സമിതി ഐ ടി ജീവനക്കാരെ കൂടി ഉൾപ്പെടുത്തി പുനരുജ്ജീവിപ്പിക്കുക.

 

2012 മുതൽ ഐ ടി ജീവനക്കാരുടെ ക്ഷേമത്തിനും ജീവനക്കാരുടെ കലാ കായിക പ്രവർത്തനനത്തിനും സാമൂഹ്യ  നന്മയ്കായും പ്രവർത്തിക്കുന്ന   ഐ ടി ജീവനക്കാരുടെ സംഘടന ആണ് പ്രതിധ്വനി. 

 

വിശ്വസ്തതയോടെ,

രാജീവ് കൃഷ്ണൻ

( സെക്രട്ടറി, പ്രതിധ്വനി)

 

വിനീത് ചന്ദ്രൻ                                                                                                         

( പ്രസിഡന്റ്, പ്രതിധ്വനി)