Skip to main content

തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും കോവിഡ് ബാധിതരായവർക്കും ക്വാറന്റൈൻ കഴിഞ്ഞവർക്കും ധന സഹായം

Financial Help

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും കോവിഡ് ബാധിതരായവർക്കും ക്വാറന്റൈൻ കഴിഞ്ഞവർക്കും ധന സഹായം

കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് Rs.10,000/- രൂപയുടെ ധനസഹായവും കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക്/ കഴിഞ്ഞവർക്ക് Rs.5000/- രൂപ സഹായവും ഗവൺമെൻറ് പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഐ ടി ജീവനക്കാർക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് ബോർഡ് ചെയർമാൻ അഡ്വ അനന്തഗോപനോട് പ്രതിധ്വനി അഭ്യർഥിക്കുകയും അദ്ദേഹം അത് അനുവദിക്കുകയും ചെയ്തു

ഈ ആനുകൂല്യത്തിന് അർഹരായ ഐ ടി ജീവനക്കാർക്ക് താഴെ പ്രതിധ്വനി കൊടുത്തിരിക്കുന്ന ലിങ്കിൽ വിവരങ്ങൾ നവംബർ 12 വരെ നൽകാം. നവംബർ 13 നു ഈ വിവരങ്ങൾ പ്രതിധ്വനി ക്ഷേമനിധി ബോർഡിന് കൈമാറും.

https://forms.gle/YWxsKBc5uqAi1xtj8

അതോടൊപ്പം ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ നിരവധി ഐ ടി ജീവനക്കാർക്ക് കോവിഡ് ധനസഹായമായ Rs.1000/- രൂപ ക്കു അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ അതിനു കൂടി അവസരം ഒരുക്കണമെന്ന പ്രതിധ്വനിയുടെ അഭ്യർഥന ബോർഡ് അനുവദിച്ചിട്ടുണ്ട്. ഇത് വരെ കോവിഡ് ധനസഹായത്തിനു അപേക്ഷിക്കാത്തവർക്ക് നവംബർ 17 വരെ താഴെ കാണുന്ന ലിങ്കിൽ അപേക്ഷ നൽകാം

http://peedika.kerala.gov.in/covid19financeassistance.php

NB - Rs. 1000/- രൂപയുടെ കോവിഡ് സഹായം ലഭിച്ചവർക്കും കോവിഡ് പോസിറ്റീവ് /ക്വാറന്റൈൻ സഹായങ്ങൾക്ക് അപേക്ഷിക്കാം.