Skip to main content

പത്താമത് പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം (PQFF 2021) രെജിസ്ട്രേഷൻ ആരംഭിച്ചു

Qisa2021

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവ (PQFF - 21) ലേക്കുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു. ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടർച്ചയായ പത്താം വർഷത്തിലേക്ക് കടക്കുകയാണ് .കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്നോപാർക്ക് , ഇൻഫോപാർക്ക് , സൈബർപാർക്ക് എന്നിവിടങ്ങളിലടക്കം കേരളത്തിലെ 650ൽ പരം IT കമ്പനികളിൽ മാറ്റുരയ്ക്കുന്ന ഈയൊരു ചലച്ചിത്രോത്സവത്തിലേക്ക് ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ഐ ടി ജീവനക്കാർക്കും പങ്കെടുക്കാവുന്നതാണ്. പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (PQFF2021) ൻറെ പ്രദർശനവും പുരസ്കാരദാനവും 2022 ജനുവരി അവസാനം തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ വെച്ച് നടക്കും

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് Rs.11,111/- രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് Rs.5555/- രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാവും.

ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 350 ഇൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻ വർഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ശ്രീ. ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തൻ, അമൽ നീരദ്, ഖാലിദ് റഹ്മാൻ, വിധു വിൻസെന്റ് തുടങ്ങിയ പ്രശസ്തരാണ് അതിഥികളായി കഴിഞ്ഞ വർഷങ്ങളിൽ മേളയ്ക്ക് എത്തിയത്. പ്രശസ്ത സിനിമ നിരൂപകൻ ശ്രീ എം എഫ് തോമസ് ആയിരുന്നു ജൂറി ചെയർമാൻ.

നിർമ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിൻറെ സംവിധായകൻ IT ജീവനക്കാരൻ ആയിരിക്കണം എന്നതാണ് PQFF-2021ൽ പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുൻവർഷങ്ങളിൽ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല. മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനും നിയമാവലിയെ കുറിച്ച് കൂടുതൽ അറിയുവാനും http://prathidhwani.org/Qisa21 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2022 ജനുവരി 20 ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി.

സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക :

Festival Director – Muhammad Aneesh (+91 97458 89192)

General Convener – Chaithanyan (+91 99466 08868)

Joint Conveners -

Sreepathi +919846444379 (Technopark/ Trivandrum)

Reejesh +91 96050 28666- (Infopark/Kochi)

Pyarelal +91 85478 72972 - (Cyberpark/Calicut)

Email : prathidhwani.qisa21@gmail.com