Skip to main content

പത്താമത് ലോഡിലെ സാധനങ്ങൾ എടക്കര ഇല്ലിക്കാട്ലും പള്ളിക്കുത്തിലും വിതരണം ചെയ്തു

Last Trip

ടെക്‌നോപാർക്കിൽ നിന്നും ഇന്നലെ വൈകുന്നേരം തിരിച്ച പത്താമത്തെയും അവസാനത്തെയുമായ ലോഡിലെ സാധനങ്ങൾ എടക്കര ഇല്ലിക്കാട് കോളനിയിലെ അൻപതിലധികം കുടുംബങ്ങൾക്കും പള്ളിക്കുത് GLPS ലും ഇന്ന് രാവിലെ വിതരണം ചെയ്തു. വാഹനത്തിൽ അനുഗമിച്ച പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാറും (Labglo), കിരൺ എം ആറും (EY) ആണ് വിതരണം നടത്തിയത്.

നിലമ്പൂരിലെയും, എടക്കാടിലെയും വിവിധ സ്ഥലങ്ങളിൽ ഇനിയും ആവശ്യത്തിന് സാധനങ്ങൾ ലഭിക്കാത്ത കുടുംബങ്ങൾക്കായി കൂടുതലായി ആവശ്യപ്പെട്ട സാധനങ്ങളുമായി പ്രതിധ്വനിയുടെ പത്താമത് വാഹനം ഇന്നലെ (24-08-2019 ) വൈകിട്ട് 7: 00 PM നു ആണ് പ്രതിധ്വനിയുടെ കലക്ഷൻ സെന്ററായ ടെക്‌നോപാർക് ക്ലബ്ബിൽ നിന്നും യാത്ര തിരിച്ചത്. മഹിള സമഖ്യ സൊസൈറ്റിയുടെ കെൻസ ടീച്ചറാണ് സാധനങ്ങൾ ആവശ്യമായ സ്ഥലം നിർദ്ദേശിച്ചത്.

അവശ്യ ഭക്ഷണ സാധങ്ങളുടെ കിറ്റും, പാത്രങ്ങളും ക്ലീനിങ് സാധനങ്ങളുമാണ് അവസാനത്തെ ലോഡിൽ അയച്ചത്. കഴിഞ്ഞ ഒരാഴ്ച ഐ ടി ജീവനക്കാർ നൽകിയ സാധനങ്ങളാണിത്.

പ്രതിധ്വനി റിലീഫ് ക്യാമ്പ് കളക്ഷൻക്യാമ്പ് കോർഡിനേറ്റേഴ്സ് ആയിരുന്ന പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാറും (Labglo), വിഷ്ണു രാജേന്ദ്രനും (Founding Minds) ചേർന്നാണു ഇന്നലെ ടെക്‌നോപാർക്ക് ക്ലബ്ബിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.

പ്രളയക്കെടുതിയിൽ ആയിരക്കണക്കിന് ജനങ്ങൾ നിരാലംബരായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോഴും, പ്രളയാനന്തരം പുതുജീവിതം കരുപ്പിടിപ്പിക്കാനായ് തുടങ്ങുമ്പോഴും, എല്ലാം തുടർച്ചയായി അവർക്കായുള്ള ദുരിതാശ്വാസ സാധനങ്ങൾ കളക്ഷൻ സെന്ററിൽ എത്തിക്കാനും, ജോലി തിരക്കുകൾക്കിടയിലും വോളന്റിയർ ആയി ഓടിയെത്തുകയും പലപ്പോഴും രാത്രി ഏറെ വൈകിയും‌ ക്യാമ്പിലെ ജോലികളുമായി‌ പ്രതിധ്വനിയോടൊപ്പം നിന്ന ടെക്നോപാർക്ക്ലെ ജീവനക്കാരോട് എത്രെ നന്ദി പറഞ്ഞാലും മതിയാകില്ല.

*ഈ ട്രിപ്പോടെ, പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് ക്ലബ്ബിലെ പ്രളയ ദുരിതാശ്വാസ ‌കളക്ഷൻ ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്കായുള്ള കുടയും സ്റ്റീൽ ലഞ്ച് ബോക്സ് ബാഗുകൾ എന്നിവ ബുധനാഴ്ച വരെ സ്വീകരിക്കും*

*നിസ്സീമമായ സഹകരണത്തിനു എല്ലാ ടെക്നോപാർക്കിലെ എല്ലാ ഐ ടി ജീവനക്കാർക്കും ഒരിക്കൽ കൂടി പ്രതിധ്വനിയുടെ അകമഴിഞ്ഞ നന്ദി*