Skip to main content

പൊതുവിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റം -ഉദ്ഘാടനം ചെയ്ത 34 സ്‌കൂളുകളിൽ ഒരെണ്ണം കഴക്കൂട്ടം സ്‌കൂളും

Kazhkutam School

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അക്കാദമികമായി വൻ മുന്നേറ്റം ഉണ്ടാകുന്നതിനോടൊപ്പം ക്ലാസ്സുകളും സ്‌കൂളുകളും ഉന്നത നിലവാരത്തിൽ ഉയർത്തുന്നതുന്നത് വലിയ ആത്മവിശ്വാസം ആണ് പൊതു സമൂഹത്തിനു നൽകുന്നത്. അക്കാദമികമായ മുന്നേറ്റം മാത്രമല്ല അതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ സ്ഥാപങ്ങളോട് കിടപിടിക്കുന്നത് ആകണം എന്നുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അഭിനന്ദനാർഹം ആണ്.

പ്രതിധ്വനിയുടെ മൈ ഗവണ്മെന്റ് സ്‌കൂൾ ഫോറവുമായി ബന്ധപെട്ടു ധാരാളം ഐ ടി ജീവനക്കാർ അവരുടെ കുട്ടികളുടെ സർക്കാർ സ്‌കൂളുകളിൽ അയക്കുന്നുണ്ട്, അതോടൊപ്പം തന്നെ ആ സ്‌കൂളുകളുടെ ഭൗതികവും അക്കാദമികവുമായ വികസനങ്ങൾക്ക് നേതൃത്വവും നൽകുന്നു. ഇത് പൊതു സമൂഹത്തിനു മാതൃകയും, ഇത്തരത്തിൽ സ്‌കൂളുകളുടെ ഭൗതികാവസ്ഥ ഉന്നത നിലവാരത്തിൽ ഉയർത്തുന്നത് കുട്ടികളെ സർക്കാർ സ്‌കൂളിൽ അയക്കുന്ന ഓരോ രക്ഷിതാക്കൾക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത 34 സ്‌കൂളുകളിൽ ഒരെണ്ണം ടെക്നോപാർക്കുമായി ചേർന്ന് കിടക്കുന്ന കഴക്കൂട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളും മറ്റൊരണ്ണം GHSS പട്ടം ആണെന്നുള്ളത്, കുട്ടികളെ സർക്കാർ സ്‌കൂളിൽ അയക്കുന്ന ഐ ടി ജീവനക്കാർക്ക് വളരെ ഉപകാരപ്രദമാണ്.

-പ്രതിധ്വനി മൈ ഗവണ്മെന്റ് സ്‌കൂൾ-