Skip to main content

ഓക്സിമീറ്ററുകളും പി പി ഇ കിറ്റുകളും ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറി

ഓക്സിമീറ്ററുകളും പി പി ഇ കിറ്റുകളും ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറി

പ്രതിധ്വനി പ്രവർത്തകർ ഓക്സിമീറ്ററുകളും പി പി ഇ കിറ്റുകളും താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറി

1. കുടുംബരോഗ്യ കേന്ദ്രം, അരുവിക്കര

2. പ്രാഥമിക ആരോഗ്യ കേന്ദ്രം, വെൺപാലവട്ടം

3. ജില്ലാ ആശുപത്രി, പേരൂർക്കട

4.കോവിഡ് വാർ റൂം, കഴക്കൂട്ടം

5. അർബൻ പ്രൈമറി ഹെൽത്ത്‌ സെന്റർ, ചാക്ക

6.കോവിഡ് കൺട്രോൾ റൂം, പാറശ്ശാല

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ജീവകാരുണ്യ വിഭാഗമായ XMEC സോഷ്യൽ അസ്സിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റും (XSA Charitable Trust) ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും ചേർന്ന് സമാഹരിച്ച 200 ഓക്സിമീറ്ററുകളുടെയും 200 പി പി ഇ കിറ്റുകളുമാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം ജൂൺ 1 നു വൈകുന്നേരം കേരളത്തിന്റെ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ് നിർവഹിച്ചിരുന്നു.

പ്രതിധ്വനി ജോയിന്റ് സെക്രട്ടറിമാരായ വിഷ്ണു രാജേന്ദ്രൻ, രഞ്ജിത് ജയരാമൻ, പ്രതിധ്വനി വൈസ് പ്രസിഡന്റ്‌ പ്രശാന്തി പ്രമോദ് എക്സിക്യൂട്ടീവ് അംഗങ്ങളായ സതീഷ് കുമാർ, ജോഷി എ കെ, ജയ്കൃഷ്ണൻ, രാജീവ്‌ കൃഷ്ണൻ എന്നിവരുടെ നേതൃത്വലായിരുന്നു വിതരണം.

XSA ചാരിറ്റബിൾ ട്രസ്റ്റിനും ഭാരവാഹികൾക്കും പ്രതിധ്വനിയോട് സഹകരിച്ചതിനു നന്ദി.