നഗര ഉപജീവന മിഷന്റെയും (NUML) കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ഇലക്ട്രീഷൻ കോഴ്സ് കഴക്കൂട്ടത്തിനു സമീപം ആറ്റിൻകുഴിയിൽ ആരംഭിച്ചു. ബഹുമാനപ്പെട്ട ദേവസ്വം ടൂറിസം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ കോഴ്സ് ഉത്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായിട്ടാണ് വനിതകൾക്കായി ഒരു ഇലക്ട്രീഷൻ കോഴ്സ് ആരംഭിക്കുന്നത്.
NUML, കുടുംബശ്രീ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വൈസ് പ്രസിഡന്റ് ശ്രീമതി സ്മിത പ്രഭാകരനും ചടങ്ങിൽ പങ്കെടുത്തു. വനിതകൾക്കായുള്ള മഹത്തായ ഒരു സംരംഭത്തിൽ പങ്കു ചേരാൻ പ്രതിധ്വനിയെ ക്ഷണിച്ചതിലും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുമുള്ള നന്ദിയും സന്തോഷവും പങ്കു വയ്ക്കുന്നു.