Skip to main content

ടെക്‌നോപാർക്കിനു സമീപമുള്ള റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് അഭ്യർഥിച്ചു പ്രതിധ്വനി ബഹുമാനപ്പെട്ട ടൂറിസം - സഹകരണ -ദേവസ്വംമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി

PrathidhwaniRepresentation

ടെക്‌നോപാർക്കിനു സമീപമുള്ള റോഡുകളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് അഭ്യർഥിച്ചു പ്രതിധ്വനി ബഹുമാനപ്പെട്ട ടൂറിസം - സഹകരണ -ദേവസ്വംമന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി.

കാര്യവട്ടം - ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ് - തൃപ്പാദപുരം- അരശുംമൂട് റോഡ് പണി ഉടൻ പുനരാരംഭിക്കുമെന്നും ഈ മാസം തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ടൊയോട്ട - കല്ലിങ്ങൽ റോഡും കുഴികളടച്ചു സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ചാവടി മുക്ക് - എഞ്ചിനീയറിംങ് കോളേജ് - കുളത്തൂർ റോഡ് BMTC നിലവാരത്തിലേക്ക് അടുത്ത സാമ്പത്തിക വർഷം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ ആർ, ജോയിന്റ് സെക്രട്ടറി വിഷ്ണു രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുരളി കൃഷ്ണൻ, രാജീവ്‌ കൃഷ്ണൻ എന്നിവരാണ് കഴക്കൂട്ടം എം എൽ എ യും മന്ത്രിയുമായ ശ്രീ കടകംപള്ളി സുരേന്ദ്രനെ ബുധനാഴ്ച(19-02-2020) വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ടാണ് നിവേദനം നൽകിയത്.