Skip to main content

ടെക്‌നോപാർക്കിലെ സാഹിത്യോത്സവം സൃഷ്ടി 2019 - ശ്രീ സന്തോഷ് ഏച്ചിക്കാനം അവാർഡുകൾ വിതരണം ചെയ്തു.

srishti awards

തിരുവനന്തപുരം ടെക്നോപാർക്കിൽ IT ജീവക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച സാഹിത്യോത്സവം ആയ സൃഷ്ടി -2019 ന്റെ സമാപന സമ്മേളനം 2020, ജനുവരി 29ന് പ്രശസ്ത എഴുത്ത്കാരൻ ശ്രീ സന്തോഷ് ഏച്ചിക്കാനം ഉദ്‌ഘാടനം ചെയ്തു. രാജ്യത്തെ അസമത്വത്തിനെതിരെ ജീവനക്കാർ തങ്ങളുടെ തൂലിക ചലിപ്പിക്കണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിധ്വനിയുടെ പ്രസിഡൻറ് ശ്രീ റെനീഷ് എ ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൃഷ്ടി കൺവീനർ ശ്രീ സുജിത് എം എസ്‌ സ്വാഗതവും പറഞ്ഞു. രചനകൾ വിലയിരുത്തിയ ഗ്രന്ഥാലോകം എഡിറ്റർ കൂടിയായ ശ്രീ എസ്‌ ആർ ലാൽ ആശംസകൾ നൽകി. പ്രതിധ്വനി സാഹിത്യ ക്ലബിന്റെ കൺവീനർ ശ്രീ നെസിൻ ശ്രീകുമാർ, പ്രതിധ്വനി സാഹിത്യ ക്ലബ്ബ് മെമ്പർ സലീന ചക്കിയത്തിൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. പ്രതിധ്വനി എക്സികുട്ടീവ് മെമ്പർ മുഹമ്മദ്‌ അനീഷ്, ബാല ജ്യോതി എന്നിവർ യഥാക്രമം ശ്രീ സന്തോഷ്‌ എച്ചിക്കാനത്തിനും ശ്രീ എസ് ആർ ലാലിനും പ്രതിധ്വനിയുടെ ഉപഹാരം നൽകി. പ്രതിധ്വനി എക്സികുട്ടീവ് മെമ്പർ ശാരി ഗൗരി അവാർഡ് ജേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. പ്രതിധ്വനി മെമ്പർ ശ്രീമതി സോണി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ടെക്നോപാർക്കിൽ വച്ച് നടന്ന വിവിധ സാഹിത്യ മത്സരങ്ങളിലെ വിജയികളുടെ വിശദ വിവരം ചുവടെ :

തമിഴ് കവിത:
-----------------
ഒന്നാം സ്ഥാനം - ഗുഹൻ ഗോവിന്ദസാമി - (ഇൻഫോസിസ്)
രണ്ടാം സ്ഥാനം - ശിവപ്രമോദ് എം എസ്‌(സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ്)
മൂന്നാം സ്ഥാനം - കൃപ കെ. ബി - (ഏർണെസ്റ് & യങ്)
റീഡേഴ്സ് ചോയ്സ് അവാർഡ്: - ശിവപ്രമോദ് എം എസ്‌ (സൺടെക് ബിസിനെസ്സ് സൊല്യൂഷൻസ്)

മലയാളം കവിത:
---------------------
ഒന്നാം സ്ഥാനം - അനിൽദാസ് എച് (ക്വസ്റ് ഗ്ലോബൽ)
രണ്ടാം സ്ഥാനം - ജിതേഷ് ആർ. വി (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
മൂന്നാം സ്ഥാനം - ശ്രീജാമോൾ എൻ എസ്‌ (യു എസ് ടി ഗ്ലോബൽ)
റീഡേഴ്സ് ചോയ്സ് അവാർഡ്: വിജിൻ രാജ് എസ്‌(യു എസ് ടി ഗ്ലോബൽ)

ഇംഗ്ലീഷ് കവിത:
--------------------
ഒന്നാം സ്ഥാനം - അരുൺ ശങ്കർ സ്കൈവാക്ക് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
രണ്ടാം സ്ഥാനം - നീതു പ്രസന്ന(യു എസ് ടി ഗ്ലോബൽ)
മൂന്നാം സ്ഥാനം - അശ്വിൻ പി. എം (മൊസാന്റ ടെക്നോളജീസ്)
റീഡേഴ്സ് ചോയ്സ് അവാർഡ്: പ്രിയ ശങ്കർ (യു എസ് ടി ഗ്ലോബൽ)

മലയാളം കഥ:
------------------
ഒന്നാം സ്ഥാനം - മനോജ് കൃഷ്ണ എം (ഏർണെസ്റ് & യങ്)
രണ്ടാം സ്ഥാനം - മണികണ്ഠൻ എം.(സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ്)
മൂന്നാം സ്ഥാനം - സരിക വി ജി (സൺ ടെക് ബിസിനസ്‌ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്)
മൂന്നാം സ്ഥാനം - അമൽ ജോസ്(യു എസ് ടി ഗ്ലോബൽ)
റീഡേഴ്സ് ചോയ്സ് അവാർഡ്: മണികണ്ഠൻ എം (സോഷ്യസ് ഇന്നൊവേറ്റീവ് ഗ്ലോബൽ ബ്രൈൻസ്)

ഇംഗ്ലീഷ് കഥ:
-----------------------
ഒന്നാം സ്ഥാനം - രാജേഷ് എം ജോസ് (തിങ്ക് പാം ടെക്നോളജീസ്)
രണ്ടാം സ്ഥാനം - ജാനു നാരായണൻ (ടി സി എസ്)
മൂന്നാം സ്ഥാനം - വിനിൽ വിജയകുമാർ (ഫിനാസ്ട്ര)
മൂന്നാം സ്ഥാനം - അർച്ചന പ്രേം (ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്)
റീഡേഴ്സ് ചോയ്സ് അവാർഡ്: വിനിൽ വിജയകുമാർ(ഫിനാസ്ട്ര)

മലയാളം ലേഖനം:
--------------------------------
ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ് (അലയൻ ടെക്‌നോളജീസ്‌)
രണ്ടാം സ്ഥാനം - ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻസ് ടെക്‌നോളജി)
മൂന്നാം സ്ഥാനം - അബിൻ ജേക്കബ് (ക്യുബേർസ്ററ് ടെക്‌നോളജീസ്)
റീഡേഴ്സ് ചോയ്സ് അവാർഡ്: ജിനീഷ് കുഞ്ഞിലിക്കാറ്റിൽ (അലയൻ ടെക്‌നോളജീസ്‌)

ഇംഗ്ലീഷ് ലേഖനം:
------------------------------
ഒന്നാം സ്ഥാനം - ലക്ഷ്മി എം ദാസ്(അലയൻ ടെക്‌നോളജീസ്‌)
രണ്ടാം സ്ഥാനം - ജയദേവ് ചന്ദ്രശേഖരൻ (യു എസ് ടി ഗ്ലോബൽ)
മൂന്നാം സ്ഥാനം - സുമേഷ് ആർ നായർ(ലിവറെസ് ടെക്‌നോളജീസ്‌)
റീഡേഴ്സ് ചോയ്സ് അവാർഡ്: റെജി തോമസ് മാത്യു (ടെക് മാസ്റ്റേഴ്സ്)

പെൻസിൽ ഡ്രായിങ്, പെയിന്റിംഗ്, കാർട്ടൂൺ വിഭാഗത്തിലെ വിജയികൾ:

പെൻസിൽ ഡ്രായിങ്:
-------------------------------------
ഒന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് ആനിമേഷൻ)
രണ്ടാം സ്ഥാനം - സൂരജ് ഇ എം(യു എസ് ടി ഗ്ലോബൽ)
മൂന്നാം സ്ഥാനം - ബിബിൻ ബാബു ബി എസ്‌ (ജൻ റോബോടിക്സ്)
മൂന്നാം സ്ഥാനം - വൈശാഖ് ആർ എസ്‌ (ടൂൺസ് ആനിമേഷൻ)

പെയിന്റിങ്:
--------------------
ഒന്നാം സ്ഥാനം - ശ്യാം ലാൽ എസ്‌ (പിറ്റ് സൊല്യൂഷൻസ്)
രണ്ടാം സ്ഥാനം - കിഷോർ കൃഷ്ണൻ(ട്രയാസ്സിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്)
മൂന്നാം സ്ഥാനം - ജുമാന വി പി (ടൂൺസ് അനിമേഷൻ)

കാർട്ടൂൺ:
-------------------
ഒന്നാം സ്ഥാനം - ഫയാസ് കെ എം (ആർ ആർ ഡോണല്ലി)
രണ്ടാം സ്ഥാനം - ശ്യാം ലാൽ വി എസ്‌ (ടി സി എസ് )