Skip to main content

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കുള്ള പ്രതിധ്വനിയുടെ #Covid19 അതിജീവന കിറ്റ് 475 പേർക്ക് നൽകി

PrathidhwaniCharity

 

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് എട്ടാം ഘട്ടം മെയ് 22, വെള്ളിയാഴ്ച ടെക്നോപാർക്ക് ക്ലബ്ബിൽ വെച്ചു വിതരണം ചെയ്തു. ഏപ്രിൽ മാസം ശമ്പളം ലഭിക്കാത്ത ടെക്‌നോപാർക്കിലെ 65 ഐ ടി ഇതര ജീവനക്കാർക്കാണ് ഇന്നലെ Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്.

എട്ടു ദിവസങ്ങളിലായി ഇതുവരെ 475 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാത്തതുമായ ക്യാബ് ഡ്രൈവർമാരും ഫുഡ് കോർട്ട് ജീവനക്കാരും റെസ്റ്റോറന്റ് ജീവനക്കാരും ഹൌസ് കീപ്പിങ് ജീവനക്കാരും അടങ്ങിയ തൊഴിലാളികൾക്കാണ് ഇത് നൽകിയത്.

പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജയരാമൻ , വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് കൃഷ്ണൻ , അജിത് അനിരുദ്ധൻ, കിരൺ എം ആർ , മുഹമ്മദ് അനീഷ്, കിരൺ ചന്ദ്രമോഹൻ, എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായി പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് ഏഴാം ഘട്ടം ഇന്നലെ (മെയ് 18, തിങ്കളാഴ്ച) 52 പേർക്ക് ടെക്നോപാർക്ക് ക്ലബ്ബിൽ വെച്ചു വിതരണം ചെയ്തു. ടെക്നോപാർക്ക് Phase 1 ലെയും Phase 2, Phase 3 യിലെയും ഏപ്രിൽ മാസം ശമ്പളം ലഭിക്കാത്ത റെസ്റ്റോറന്റ് ജീവനക്കാർ, ഹൌസ്കീപ്പിങ് സ്റ്റാഫുകൾ, ക്യാബ് ഡ്രൈവർമാർ തുടങ്ങിയ നോൺ ഐ ടി ജീവനക്കാർക്കാണ് 1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകുന്നത്. ഇതുവരെ ഏഴു ഘട്ടങ്ങളിലുമായി 410 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞു.

തിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അനീഷ്, കിരൺ ചന്ദ്രമോഹൻ, സുബീൻ പി കെ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് ആറാം ഘട്ടം മെയ് 15, വെള്ളിയാഴ്ച ടെക്നോപാർക്ക് ക്ലബ്ബിൽ വെച്ചു വിതരണം ചെയ്തു. ടെക്നോപാർക്ക് Phase 1 ലെയും Phase 2 വിലെയും ഏപ്രിൽ മാസം ശമ്പളം ലഭിക്കാത്ത 68 Restaurant ജീവനക്കാർക്കും House Keeping സ്റ്റാഫുകൾക്കുമാണ് Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. ഇതുവരെ 360 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാത്തതുമായ ക്യാബ് ഡ്രൈവർമാരും ഫുഡ് കോർട്ട് ജീവനക്കാരും ഹൌസ് കീപ്പിങ് ജീവനക്കാരും അടങ്ങിയ തൊഴിലാളികൾക്കാണ് ഇത് നൽകിയത്.

പ്രതിധ്വനി വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അനീഷ്, സതീഷ് കുമാർ, ജോഷി എ കെ, സനൂപ് ബാലകൃഷ്ണൻ, കിരൺ ചന്ദ്രമോഹൻ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് അഞ്ചാം ഘട്ടം മെയ് 13 ബുധനാഴ്ച കിൻഫ്ര പാർക്കിലെ ദൃശ്യ ബിൽഡിങ്ങിൽ വെച്ചു വിതരണം ചെയ്തു. കിൻഫ്ര പാർക്കിൽ ജോലി ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട 41 പേർക്കാണ് Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. ഇതുവരെ 292 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാത്തതുമായ ക്യാബ് ഡ്രൈവർമാരും ഫുഡ് കോർട്ട് ജീവനക്കാരും ഹൌസ് കീപ്പിങ് ജീവനക്കാരും അടങ്ങിയ തൊഴിലാളികൾക്കാണ് ഇത് ലഭിച്ചത്.

കിൻഫ്ര പാർക്ക് ജനറൽ മാനേജർ അസ്സി ബഷീർ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അനീഷ്, കിരൺ എം ആർ, സനൂപ് ബാലകൃഷ്ണൻ, കിരൺ ചന്ദ്രമോഹൻ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് നാലാം ഘട്ടം ഇന്നലെ (May-11) ടെക്‌നോപാർക്ക് ക്ലബ്ബിൽ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 61 പേർക്കാണ് ഇന്നലെ Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. ഇതുവരെ 251 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്. ലോക്ക് ഡൌൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാത്തതുമായ ക്യാബ് ഡ്രൈവർമാരും ഫുഡ് കോർട്ട് ജീവനക്കാരും ക്ലീനിങ് ജീവനക്കാരും അടങ്ങിയ തൊഴിലാളികൾക്കാണ് ഇത് ലഭിച്ചത്.

പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ് റനീഷ് ഏ ആർ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജയരാമൻ, വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അനീഷ്, കിരൺ എം ആർ, ജോഷി ഏ കെ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് മൂന്നാംഘട്ടം ഇന്നലെ (May-8)ടെക്‌നോപാർക്ക് ക്ലബ്ബിൽ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 88 പേർക്കാണ് ഇന്ന് Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. ഇതുവരെ 190 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്.

പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് അനീഷ്, കിരൺ എം ആർ, സതീഷ് കുമാർ, സനൂപ് ബി, അജിത് അനിരുദ്ധൻ, അരുൺദാസ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

ടെക്നോപാർക്കിലെ ദിവസ വേതനക്കാർക്കായ് പ്രതിധ്വനിയുടെ #കോവിഡ്19 അതിജീവന കിറ്റ് രണ്ടാം ഘട്ടം ഇന്ന്( May -6) വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 52 പേർക്കാണ് ഇന്ന് Rs.1000/- രൂപയുടെ അവശ്യ പലവ്യഞ്ജനങ്ങളുടെ കിറ്റും പച്ചക്കറി കിറ്റും നൽകിയത്. ഇതുവരെ 102 പേർക്കാണ് അതിജീവന കിറ്റ് വിതരണം ചെയ്തത്.

പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ജയരാമൻ, വൈസ് പ്രസിഡന്റ് സനീഷ് കെ പി, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോഷി എ കെ, മുഹമ്മദ് അനീഷ്, കിരൺ എം ആർ, സനൂപ് ബി, അജിത് അനിരുദ്ധൻ , ബിമൽരാജ്, അരുൺദാസ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

തൊഴിൽ ദിനങ്ങൾ നഷ്ടപെട്ട/ശമ്പളം ലഭിക്കാത്ത ദിവസ വേതനക്കാരെ സഹായിക്കാൻ ആണ് പ്രതിധ്വനി "#കോവിഡ്19 അതിജീവന കിറ്റ്" പരിപാടി ആരംഭിച്ചത്. സഹായിക്കാൻ താല്പര്യമുള്ള

ഐ ടി ജീവനക്കാർക്ക് 1000 രൂപയുടെ കിറ്റ് സ്പോൺസർ ചെയ്യാം. നിങ്ങൾ നൽകുന്ന 1000 രൂപയ്ക്ക് ആവശ്യ സാധനങ്ങൾ വാങ്ങി അർഹരായ ദിവസ വേതനക്കാരായ ടെക്‌നോപാർക്കിലെ ജീവനക്കാർക്ക് പ്രതിധ്വനി എത്തിച്ചു നൽകും.

ഗൂഗിൾ പേ ചെയ്യാൻ താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക::

94476 99390(രാഹുൽ ചന്ദ്രൻ)

(UPI ID - rahul.inapp@oksbi)

9895542015(സ്മിത പ്രഭാകരൻ)

(UPI ID - smitha.ap@okicici)

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ::

Account Name : Prathidhwani

Account number : 32569574709

Branch: SBI Technopark, Thiruvananthapuram.

IFSC Code : SBIN0007617

ടെക്‌നോപാർക്കിൽ കോവിഡ്19 അതിജീവന കിറ്റിനു അർഹതയുള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ താഴെ പറയുന്നവരെ വിളിച്ചു അറിയിക്കുക,

മുഹമ്മദ് അനീഷ് -97458 89192

കിരൺ എം ആർ - 70122 30578

അടുത്ത ദിവസങ്ങളിലും വിതരണം തുടരും.

ഈ ഉദ്യമത്തിലേക്ക് എല്ലാ ജീവനക്കാരും ഒരു കിറ്റിനുള്ള സഹായം ചെയ്യണമെന്ന് പ്രതിധ്വനി അഭ്യർത്ഥിക്കുന്നു.

"We are safe when everyone is safe!"