Skip to main content

പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രതിധ്വനിയുടെ സ്നേഹസമ്മാനം സംസ്ഥാന ബാലാവകാശ കമ്മീഷന് ഇന്ന് കൈമാറി

child rights commisiion

കടുത്തമഴയും പ്രളയവും കുട്ടികളെയും പഠനത്തെയും ബാധിക്കാതെ നോക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. പ്രളയം ബാധിച്ച സ്ഥലങ്ങളിൽ കുറെയധികം കുട്ടികളുടെ പഠനോപകരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുകയോ കേടു വന്നിരിക്കുകയോ ചെയ്തിട്ടുണ്ട്. പ്രളയാനന്തരം സ്കൂളുകളിലേയ്ക്ക് പോകുന്ന, പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായ് പഠനോപകരണങ്ങൾ പ്രതിധ്വനി ശേഖരിച്ചിരുന്നു.

*ടെക്‌നോപാർക്കിൽ നിന്നും ശേഖരിച്ച സ്‌കൂൾ കിറ്റ് സാധനങ്ങൾ സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ പി സുരേഷും ബാലാവകാശ കമ്മിഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പറക്കാട്ട്, അഡ്വ നസീർ ചാലിയം, ശ്രീമതി ബിജി ജോസ് എന്നിവരും ചേർന്ന് നിള ബിൽഡിങ്ങിനു മുന്നിൽ വച്ച് ഏറ്റുവാങ്ങി. 250 കുട്ടികൾക്കുള്ള ബാഗ്, കുട, സ്റ്റീൽ ടിഫിൻ ബോക്സ്, മറ്റു പഠനോപകരണങ്ങൾ എന്നിവയാണ് പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗം സ്മിത പ്രഭാകരനും സുജിത് കൂട്ടിക്കലും മറ്റു പ്രതിധ്വനി അംഗങ്ങളും ചേർന്ന് കൈമാറിയത്*

ഈ സ്നേഹസമ്മാനം നൽകുന്നതിന് ഞങ്ങളോട് സഹകരിച്ച ഐ ടി ജീവനക്കാർ, ഐ ടി കമ്പനികൾ എന്നിവർക്കു പ്രതിധ്വനിയുടെ ഹൃദയം നിറഞ്ഞ നന്ദി.