Skip to main content

കൊറോണം

onakkurippu4

Entry No:004

Aditya Dilip[ RR Donnelley]

 

മലയാളക്കരയ്ക്കിത് ഓര്മയിലിന്ന് വരെ കണ്ടിട്ടില്ലാത്ത ഓണം..

നര കയറും മുമ്പേ 'കഴിഞ്ഞ ഓണത്തിന്' എന്നോർത്തു ഓർമകൾ ചികയുന്ന യുവത്വത്തിന്റെ ഓണം..

മറുനാടൻ പൂക്കൾക്ക് പകരം തുമ്പയും അരിപ്പൂവും മുറ്റത്തിനത്തിരിലെ പേരറിയാത്ത പൂക്കളും നിറഞ്ഞ കുഞ്ഞു കുഞ്ഞു പൂക്കളങ്ങളുടെ ഓണം..

പുത്തൻ കോടിയുടെ മണമില്ലാതെ, സാനിറ്റൈസർ മണമുള്ള ഓണം..

മാസ്കിൽ വിങ്ങി വിയർത്ത ഉത്രാടപ്പാച്ചിലുകളുടെ ഓണം..

കോരൻമാർ ഉള്ളു വിങ്ങാതെ കുമ്പിളിൽ കഞ്ഞി കുടിക്കുന്ന ആദ്യത്തെ ഓണം..

ആൾക്കൂട്ടമില്ലാത്ത,ആർപ്പു വിളികളില്ലാത്ത, ആഘോഷങ്ങളില്ലാത്ത ഓണം..

പാടിയ വരികൾ ശരിയായി വന്ന ഓണം..

"മാലോകരെല്ലാരുമൊന്നു പോലെ..."

അകലുമ്പോൾ മാത്രമാണ് അടുപ്പങ്ങളുടെ ആഴമറിയുക..

വേനൽ വരുമ്പോഴാണ് കഴിഞ്ഞു പോയ വസന്തത്തിന്റെ സുഖമാറിയുക..

കൊറോണ ഒരു തിരിച്ചറിവാണ്..ചെറുതെന്ന് കരുതി കാണാതെ പോയ പലതും എത്രമേൽ പ്രിയപ്പെട്ടതായിരുന്നു എന്നു മനസിലാക്കി തരുന്ന ഒരു യാത്ര കൂടെയാണ് കോറോണക്കാലം..

ഇനിയൊരു ഓണം വരുമ്പോൾ നിറങ്ങൾക്ക് തിളക്കമേറും,ഗന്ധങ്ങൾക്ക് സുഖമേറും രുചികൾക്ക് സ്വാദേറും..

ബന്ധങ്ങൾക്ക് മാറ്റേറും..

ഇതും കടന്ന് പോകും...

അകലെ നിക്കുമ്പോഴും സ്നേഹത്തിന്റെ കാണാക്കണ്ണികൾ പൊട്ടാതെ കാക്കാം..

കണ്ണുകൾ കൊണ്ട് ചിരിക്കാൻ പഠിക്കാം..

ഉള്ളിൽ പ്രതീക്ഷകൾ ഊട്ടിയിറപ്പിക്കാം..

കൊറോണക്കാലം കഴിഞ്ഞു വരുന്നതത്രയും പൊന്നോണപുലരികൾ പോലെ തിളങ്ങുന്ന ദിനങ്ങളാവട്ടെ...