Skip to main content

മുംബൈ ആസ്ഥാനമായുയള്ള Bright India Foundation Pride of Nation പുരസ്‌കാരം നേടിയ ആദ്യ മലയാളി ശ്രീനാഥ് ഗോപിനാഥ്...

sreenath

പ്രതിധ്വനി കൊച്ചി എക്സിക്കുട്ടീവ് കമ്മറ്റിയംഗമാണ് ശ്രീനാഥ്, അഭിനന്ദനങ്ങൾ ശ്രീനാഥ് ഗോപിനാഥ് 

മുബൈ ആസ്ഥാനമായുള്ള bright ഇന്ത്യ ഫൗണ്ടഷൻ ,Edge മാഗസിൻ ,Kriz Media സംയുക്തമായി നൽകുന്ന bright India Foundation അവാർഡ് നേടുന്ന ആദ്യ മലയാളിയാണ് ശ്രീനാഥ് ഗോപിനാഥ്... സാമൂഹിക,കല സാംസ്കാരിക മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകുന്നവർക്ക് നല്കുന്ന അവാർഡ് ആണിത്. കോവിഡ് കാലത്തു ഓൺലൈൻ കലോത്സവം പോലുള്ള സർഗാത്മക പരുപാടി കൊണ്ടുവന്നു കേരളത്തിൽ വിജയപ്രദമായി നടത്തി ശ്രദ്ധേയനായ വ്യക്തി ആയിരുന്നു ശ്രീനാഥ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിധികർത്താക്കളെ കൊണ്ടുവന്നു zero ചെലവിൽ ആയിരുന്നു ഈ കലോത്സവം നടത്തിയത്...ഈ മാതൃക തമിഴ്നാട്, കർണ്ണാടക ,മഹാരാഷ്ട്ര പോലുള്ള പല സംസ്ഥാനങ്ങളിലും പിന്തുടർന്നു.. ഇതിനൊക്കെയുള്ള മാർഗ്ഗനിർദേശവും പിന്തുണയും നൽകിയത് ശ്രീനാഥ് ആയിരുന്നു..

കേരളത്തിലെ എൻജിനീയറിങ് അസോസിയേഷൻ സംഘടന ആയ ടെക്നോസ് കേരളയുടെ സംസ്ഥാന കൺവീനർ ആയിരുന്ന ശ്രീനാഥ് 2 വർഷം ഇന്ത്യയിലെ പ്രൊഫെഷണൽ വിദ്യാർത്ഥി കൂട്ടായ്മയുടെ നാഷണൽ കോ കൺവീനർ കൂടി ആയിരുന്നു.നിലവിൽ നാഷണൽ സൈബർ സേഫ്റ്റി സെക്യൂരിറ്റി സ്റ്റാൻഡേർഡ് അസോസിയേറ്റ് മെമ്പർ ആണ് ശ്രീനാഥ്.

പാവപ്പെട്ടവരെ സഹായിക്കാൻ തിര ചാരിറ്റബിൾ ട്രസ്റ്റ് ,കൈത്താങ്ങ് പോലുള്ള പദ്ധതികളും ശ്രീനാഥ്ന്റെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നു

പദ്മശ്രീ അവാർഡ് ജേതാവ് വിജയ് കുമാർ ഷാ ,CRO നാഷണൽ പ്രസിഡന്റ് നിർമൽ ചൗദരി Wscc വൈസ് പ്രസിഡന്റ് ഓതർ ഷെറി ,സുപ്രിം കോർട് അഡ്വക്കേറ്റ് സുഖ്ബിർ ഹുദ,ഗിന്നസ് ബുക്ക് ജേതാവും കർണാടക ഗവർമെന്റ് അവാർഡ് നേടിയ ഡോക്ടർ സ്വാതി ഭരദ്വാജ് പോലുള്ള വിശിഷ്ട വ്യക്തികൾക്കും മുൻപ് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്..

ഈ അവാർഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ശ്രീനാഥ്

Techbyheart India Pvt Ltd എന്ന സോഫ്റ്റ്വെയർ കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫിസർ കൂടിയാണ് Sreenath Gopinath