Skip to main content

വട്ടപ്പാറ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന് പ്രതിധ്വനിയുടെ സഹായം

navjyothi

പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന വട്ടപ്പാറയിലെ നവജ്യോതിസ് BUDS Rehabilitation സെന്ററിന് പ്രതിധ്വനി Rs.28,000/- രൂപയുടെ പഠനസാമഗ്രികൾ നവംബർ 30-ന് വാങ്ങി നൽകി. പ്രതിധ്വനിയിലെ ചിത്ര കലാകാരന്മാരുടെ സംഘമായ 'വരക്കൂട്ടം' വരച്ച ചിത്രങ്ങളുടെ വില്പനയിലൂടെ സ്വരൂപിച്ച തുകയാണ് സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഈ കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിച്ചത്. പ്രൊജക്ടർ, വൈറ്റ്ബോർഡുകൾ, ചിത്രരചനയ്ക്കും ഭാഷാപരിശീലനത്തിനും അടിസ്ഥാനഗണിതത്തിനും സഹായകമാകുന്ന പഠനോപകരണങ്ങൾ, കസേരകൾ, മേശകൾ തുടങ്ങിയവയാണ് നവജ്യോതിസിലേക്ക് നൽകിയത്.

കരകുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ക്രിസ്തുദാനം, നവജ്യോതിസിലെ പ്രധാന അദ്ധ്യാപിക ശ്രീമതി അംബിക സതി, മറ്റു അധ്യാപികമാർ, ഫിസിയോതെറാപ്പിസ്റ്റ് പ്രവീൺ കുമാർ, ബാബു സാർ, രാമചന്ദ്രൻ നായർ, മോഹൻ, ശരത് എന്നിവരും പ്രതിധ്വനി ടെക്‌നോപാർക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് കൃഷ്ണൻ, ബിമൽരാജ്, അജിത് അനിരുദ്ധൻ, ഷിബു സ്റ്റീഫൻസൺ, വിഷ്ണു രാജേന്ദ്രൻ, നിജിൻ സി എന്നിവരും സന്നിഹിതരായിരുന്നു.

5 വയസ്സുള്ള കുട്ടികളുൾപ്പെടെ 42 പേരുള്ള ഈ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ അദ്ധാപകരുടെ പെരുമാറ്റം കൊണ്ടും അവരുടെ സ്നേഹത്തോടുള്ള ഇടപെടൽ കൊണ്ടും ശ്രദ്ധേയമാണ്. അവിടെ അവർ തന്നെ നിർമ്മിക്കുന്ന വിവിധ ക്രിയേറ്റിവ് ആയിട്ടുള്ള വിവിധ സാധനങ്ങൾ പേപ്പർ പേന, മെഴുകുതിരി, നോട്ട് പാഡ്, ചവിട്ടു പായ ഇവയൊക്കെ വളരെ നല്ല നിലവാരം പുലർത്തുന്നു. ഇൻഫ്രാസ്ട്രക്ച്ചർ കുറച്ചു കൂടി മെച്ചപ്പെട്ടാൽ ഇത്തരം റീഹാബിലിറ്റേഷൻ സെന്ററുകളിൽ നവജ്യോതിസ് ഒന്നാമതായി എത്തും.

നവജ്യോതിസിലെ പ്രധാന അദ്ധ്യാപിക ശ്രീമതി അംബികയും പഞ്ചായത്തു മെമ്പർ ശ്രീ ക്രിസ്തുദാനം പ്രതിധ്വനിയുടെ സഹായങ്ങൾക്ക് നന്ദി അറിയിച്ചു.