Skip to main content

പ്രതിധ്വനി IT ഹെൽപ് ഡെസ്ക്കിനു അഭിമാന നിമിഷങ്ങൾ, നിറഞ്ഞ സംതൃപ്തിയും

പ്രതിധ്വനി IT ഹെൽപ് ഡെസ്ക് 5 ദിവസം പിന്നിടുമ്പോൾ അഭിനന്ദനത്തിന്റേയും‌ കൃതഞ്ജതയുടേയും നിരവധി സന്ദേശങ്ങളാണു ഞങ്ങൾക്ക് ലഭിക്കുന്നത്.

ദുരന്ത നിവാരണം ആരംഭിക്കുന്ന സമയം മുതൽ‌ സഹായം ആവശ്യപ്പെട്ട് നിരവധി‌ ഫോർവേഡുകൾ‌ ഗ്രൂപ്പുകളിലും പേഴ്സണൽ മെസ്സേജ് ആയും പ്രവഹിക്കാൻ തുടങ്ങി. ഒന്ന് രണ്ട് നമ്പരിലേയ്ക്ക് വിളിച്ചു നോക്കിയപ്പോൾ ആണു മിക്കവാറും ആളുകളെല്ലാം ഫോർവേഡ് ചെയ്യുന്നതല്ലാതെ പലർക്കും ആവശ്യമായ സഹായം കിട്ടുന്നില്ല എന്ന് മനസിലായത്. ആ സാഹചര്യത്തിലാണു പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ ഒരു IT ഹെൽപ്ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചത്.

Subscribe to help desk