Skip to main content

ടെക്‌നോപാർക്കിൽ ശേഖരിച്ച പ്രളയ ദുരിതാശ്വാസ സാധനങ്ങൾ  മലപ്പുറം -കവളപ്പാറ, പോത്തുകൽ ക്യാമ്പിൽ വിതരണം ചെയ്തു

Kavalapara

പ്രളയ ദുരിതാശ്വാസ അവശ്യ സാധനങ്ങളുമായി ഇന്നലെ രാത്രി 9 മണിക്ക് ടെക്‌നോപാർക്ക് ക്ലബ്ബിൽ നിന്നും പുറപ്പെട്ട  പ്രതിധ്വനിയുടെ ആദ്യ വാഹനം മലപ്പുറം കവളപ്പാറയിലെ പോത്തുകൽ ഉള്ള കാത്തോലികേറ്റ്  ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ  ഇന്ന് രാവിലെ 8 മണിയ്ക്ക്  എത്തി.  900 പേരാണ് നിലവിൽ ഈ സ്‌കൂളിലെ ദുരിതാശ്വാസ  ക്യാമ്പിൽ ഉള്ളത്. ഹയർ സെക്കന്ററി സ്‌കൂളിന്റെ മാനേജർ ഫാദർ യോഹന്നാനും നാട്ടുകാരും ചേർന്ന് സാധനങ്ങൾ ഏറ്റു വാങ്ങി. 

IIITMK യിലെ സന്ദീപും പ്രിൻസുമാണ് ലോറിയിൽ ലോഡിനൊപ്പം പോയത്. സുജിത്തായിരുന്നു ലോറി ഡ്രൈവർ.  ഇന്നലെ വൈകുന്നേരം 8:30നു  മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണു ടെക്‌നോപാർക്കിൽ നിന്നുള്ള ആദ്യ ട്രിപ്പ്‌ ഫ്ലാഗ് ഓഫ് ചെയ്തത്.

കുറച്ചു പേരെങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്, ഇത്തവണ കഴിഞ്ഞ തവണ പോലെ അല്ലല്ലോ എന്ന്.  ഇന്ന് 11 മണിയുടെ കണക്കനുസരിച്ചു ഏതാണ്ട് 2,86,000 പേരോളം ക്യാമ്പുകളിലാണ്. കഴിഞ്ഞ തവണത്തെ പോലെ,  പ്രതിധ്വനി ശേഖരിക്കുന്ന സാധനങ്ങൾ ഉത്തരവാദിത്വത്തോടെ അർഹിക്കുന്നവർക്ക് തന്നെ എത്തിക്കുവാൻ ആണ് ഞങ്ങളുടെ പൂർണ ശ്രമം. 

നമ്മളാൽ കഴിയുന്നത് ചെയ്തു അവരെ കൈപിടിച്ച് ഉയർത്താം.വളരെ പെട്ടെന്ന് ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സുമനസ്സുകളായ  എല്ലാ  ഐ ടി ജീവനക്കാരോടും ഞങ്ങളുടെ നന്ദി.