Rajesh Kumar KV
Flytxt
മനുഷ്യപ്രഹരം
നമ്മളീ മണ്ണിന്റെ മണമാകേണം
നമ്മളീ മണ്ണിന്റെ മനസാകേണം
നമ്മുടെ ഹൃദയത്തില്‍ കേള്‍ക്കണം
ഞാന്‍ ഇത് എന്‍റെ സ്വത്വമാണെന്ന്
എന്തിനാണെന്നറിയില്ല ചിലര്‍
എന്തിനു വേണ്ടിയാണെന്നു അറിയില്ല
ആര്‍ക്കെങ്ങിലും വേണ്ടിയാവണം
അത് അന്തികമല്ല എന്നറിഞ്ഞു കൊള്‍ക
വറ്റിവരണ്ട പുഴകളും കുറ്റിമുള്‍ ചെടികളും
പച്ചില തീണ്ടാത്ത വഴിയിടങ്ങളും
പ്രഭാത കിരണ തീക്ഷ്ണ തീച്ചൂളകളും
കാലം തെറ്റുന്ന പ്രളയ പെരുംമഴയും
മാനത്ത് മുഴങ്ങുന്ന ഇരുള്‍ പ്രകമ്പനങ്ങളും
മന്ദഹാസം മങ്ങിയ മുഖമിഴിച്ചാലുകളും
ഒരു നല്ല പ്രഭാതത്തിന്നായിരിക്കില്ല
അത് വെണ്മയുടെ പ്രകാശമായിരിക്കില്ല
എന്താണ് നേടിയത് എവിടെയാണ് വിജയിച്ചത്
തലമുറകളിലൂടെ സ്വന്തമായ ഭൂപ്രകൃതിയെതന്നെ
ക്ഷണികമീജീവിതത്തില്‍ എന്തിനു തകര്‍ക്കണം നമ്മള്‍
ഓര്‍ക്കുക ഇനിയും വരാനുണ്ട് ഒരുപാടു കുരുന്നുകള്‍
ഈ ജീവജനവീഥികളെ ചലിപ്പിക്കാന്‍ സ്വപ്നംകാണാന്‍
അവര്‍ക്ക് വേണ്ടി ഒരുക്കേണം കൈകുമ്പിളില്‍ കാക്കേണം